ഡയബെറ്റിസ് ഡേയുടെ ഭാഗമായി ബോധവത്ക്കരണ വാക്കത്തോൺ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : നവംബർ 14 ഇന്റർനാഷണൽ ഡയബെറ്റിസ് ഡേ യുടെ ഭാഗമായി ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട ജനറൽ ആശുപത്രി മുതൽ പ്രൈവറ്റ് ബസ് സ്റ്റാൻഡ് വരെ ബോധവത്ക്കരണ വാക്കത്തോണും ബസ് സ്റ്റാൻഡ് പരിസരത്ത് സൗജന്യ പ്രമേഹ പരിശോധനയും സംഘടിപ്പിച്ചു.



വാക്കത്തോൺ ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ മേരികുട്ടി ജോയ് ഫ്ലാഗ്ഓഫ് ചെയ്തു സംസാരിച്ചു. ഹോസ്പിറ്റൽ മെഡിക്കൽ സുപ്രണ്ട് ഡോ. നഥാനിയേൽ തോമസ് മറ്റു ഡോക്ടർമാർ, ഹോസ്പിറ്റൽ ജീവനക്കാർ, സ്കൂൾ ഓഫ് നഴ്സിംഗ് സ്റ്റുഡന്റസ് തുടങ്ങിയവർ വാക്കത്തോണിൽ പങ്കെടുത്തു. വാക്കത്തോണിൽ ഉടനീളം ഡയബെറ്റിസ് നിയന്ത്രിക്കുന്നതിനെ കുറിച്ചു വിവരിക്കുന്ന ബ്രോഷറുകൾ ജനങ്ങൾക്ക് വിതരണം ചെയ്തു.



ബസ് സ്റ്റാൻഡിൽ നടന്ന സമാപന ചടങ്ങിൽ ഹോസ്പിറ്റൽ പ്രസിഡന്റ്‌ എം പി ജാക്ക്സൺ. സെക്രട്ടറി കെ വേണുഗോപാലൻ ഡയറക്ടർമാരായ സോണിയ ഗിരി, എ കെ നാരായണൻകുട്ടി, എ.സി സുരേഷ് എന്നിവർ പങ്കെടുത്തു. തുടർന്ന് കോ ഓപ്പറേറ്റീവ് സ്കൂൾ ഓഫ് നഴ്സിംഗ് സ്റ്റുഡന്റസ് അവതരിപ്പിച്ച ഫ്ലാഷ് മോബും അരങ്ങേറി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page