തൃശ്ശൂർ ജില്ലയിൽ ജൂലൈ 4, 5 തീയതികളിൽ ഓറഞ്ച് ജാഗ്രതാ മുന്നറിയിപ്പ്…
ഇരിങ്ങാലക്കുടയിൽ ചൊവാഴ്ച രാവിലെ മുതൽ മഴ തുടരുന്നുണ്ട്. ഉച്ചയോടെ മഴ കനത്തു. കഴിഞ്ഞ ദിവസം 48.8 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്
ഏതു അടിയന്തര സാഹചര്യവും നേരിടാനായി മുകുന്ദപുരം താലൂക്ക് ആസ്ഥാനത്ത് പ്രവർത്തിക്കുന്ന എമർജൻസി ഓപ്പറേഷൻ സെന്ററുകൾ തയ്യാറാണെന്ന് ദുരന്തനിവാരണ വകുപ്പ് ഉദ്യോഗസ്ഥർ
കളക്ടറേറ്റ് കൺട്രോൾ റൂം നമ്പർ: 04872362424, 9447074424
താലൂക്ക് കൺട്രോൾ റൂം നമ്പറുകൾ : മുകുന്ദപുരം 04802825259 ചാലക്കുടി 04802705800 കൊടുങ്ങല്ലൂർ 04802802336
ജാഗ്രതാ മുന്നറിയിപ്പ് : അടുത്ത അഞ്ച് ദിവസം പെയ്യാനിടയുള്ള മഴയുടെ തീവ്രത കണക്കിലെടുത്ത് ജില്ലാ-താലൂക്ക് തല എമര്‍ജന്‍സി ഓപ്പറേഷന് സെന്ററുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്കി. വിവിധ വകുപ്പ് പ്രതിനിധികളെയും ദേശീയ ദുരന്ത പ്രതികരണ സേനാ പ്രതിനിധികളെയും ഉള്‍പ്പെടുത്തി സംസ്ഥാന എമര്‍ജന്‍സി ഓപ്പറേഷന് സെന്റര്‍ എമര്‍ജന്‍സി ഓപ്പറേഷന് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു.
ദേശീയ ദുരന്ത പ്രതികരണ സേനയുടെ ഏഴ് സംഘങ്ങളെ ഇടുക്കി, പത്തനംതിട്ട, മലപ്പുറം, വയനാട്, കോഴിക്കോട്, ആലപ്പുഴ, തൃശൂര്‍ എന്നീ ജില്ലകളില്‍ അടിയന്തിര ഘട്ടങ്ങളില്‍ ഉപയോഗിക്കാനായി സജ്ജമാക്കിയിട്ടുണ്ട്.
ഇരിങ്ങാലക്കുടയിൽ ചൊവാഴ്ച രാവിലെ മുതൽ മഴ തുടരുന്നുണ്ട്. ഉച്ചയോടെ മഴ കനത്തു. കഴിഞ്ഞ ദിവസം 48.8 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്.
ഏതു അടിയന്തര സാഹചര്യവും നേരിടാനായി മുകുന്ദപുരം താലൂക്ക് ആസ്ഥാനത്ത് പ്രവർത്തിക്കുന്ന എമർജൻസി ഓപ്പറേഷൻ സെന്ററുകൾ തയ്യാറാണെന്ന് ദുരന്തനിവാരണ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ കാട്ടൂർ കാറളം ഉൾപ്പെടെ മറ്റു മേഖലകളിൽ ഒരു ആവശ്യഘട്ടം വന്നാൽ ക്യാമ്പുകൾ സജ്ജീകരിക്കാനായി സ്കൂളുകളും മറ്റു കെട്ടിടങ്ങളുടെയും ഫിറ്റ്നസുകൾ എല്ലാം പരിശോധിച്ചു സജ്ജമാക്കിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com