ഇരിങ്ങാലക്കുട : സി.ബി.ഐ ഉദ്യോഗസ്ഥൻ ചമഞ്ഞ് വീട്ടമ്മയിൽ നിന്ന് എട്ടുലക്ഷം തട്ടിയ കേസ്സിലെ പ്രതിയെ മംഗളൂരു വിമാനത്താവളത്തിൽ നിന്നും ലുക്കൗട്ട് സർക്കുലർ (LOC) പ്രകാരം പിടികൂടി. കാസർഗോഡ് കാഞ്ഞങ്ങാട് സ്വദേശി പാമ്പു വീട്ടിൽ ഫർഷാദ് 24 വയസ് എന്നയാളെ അറസ്റ്റ് ചെയ്തത്.
പ്രതികൾ പുല്ലൂർ പുളിഞ്ചോട് സ്വദേശിയായ വീട്ടമ്മയെ മൊബൈൽ ഫോണിൽ വിളിച്ച് മുബൈ പോലീസിലെ C.B.I ഇൻവെസ്റ്റിഗേഷൻ ഓഫീസർ ആണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ആൾമാറാട്ടം നടത്തി വീട്ടമ്മയുടെ ആധാർ നമ്പർ നിയമവിരുദ്ധമായി ഉപയോഗിക്കുന്നുവെന്നും ആയതിന് FIR രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പറഞ്ഞ് തെളിവിലേക്കായി സുപ്രീം കോടതിയുടെ FIR ആണെന്ന് പറഞ്ഞ് വെബ്സൈറ്റ് വഴി വ്യാജ FIR അയച്ച് നൽകി വിശ്വസിപ്പിച്ച് പരാതിക്കാരിയുടെ ബാങ്ക് അക്കൗണ്ടിലെ പണം വെരിഫൈ ചെയ്യാൻ ആണെന്നും പറഞ്ഞ് 04.03.2024 തിയ്യതി 09.30 മണി മുതൽ 05.03.2024 തിയ്യതി വരെ പലപ്പോഴായി വിവിധ ബാങ്ക് അക്കൗണ്ടുകൾ മുഖേന 8 ലക്ഷം രൂപ തട്ടിയെടുത്തിരുന്നു.
തട്ടിപ്പ് നടത്തിയ പണത്തിൽ നിന്ന് നാല് ലക്ഷത്തി തൊണ്ണൂറായിരം രൂപ സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് അയച്ച് വാങ്ങി തട്ടിപ്പ് സംഘത്തിൽ ഉൾപ്പെട്ടതിനാണ് കാസർഗോഡ് കാഞ്ഞങ്ങാട് സ്വദേശി പാമ്പു വീട്ടിൽ ഫർഷാദ് 24 വയസ് എന്നയാളെ അറസ്റ്റ് ചെയ്തത്.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാർ ഐ പി എസ് ന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
കേസിൽ ഉൾപ്പെട്ടതിന് ശേഷം വിദേശത്തേക്ക് കടന്ന പ്രതിയെ അബുദാബിയിൽ നിന്നും രഹസ്യമായി നാട്ടിലേക്ക് മടങ്ങി വരുന്നതതിനായി മാഗ്ലൂൂർ എയർപോർട്ടിൽ വന്നിറങ്ങിയപ്പോഴാണ് ലുക്കൗട്ട് സർക്കുലർ (LOC) പ്രകാരം എമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞ് വച്ചത് തുടർന്ന് ഈ വിവരം തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയെ അറിയിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തെ മാംഗ്ലൂർ എയർപോർട്ടിലേക്ക് അയക്കുകയും പ്രതിയെ ചെയ്ത് അറസ്റ്റ് ചെയ്ത് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ എത്തിക്കുകയുമായിരുന്നു. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ഷാജി എം കെ, ജി എസ് ഐ മുഹമ്മദ് റാഷി എം എ, ജി എസ് സി പി ഒ രഞ്ജിത്ത് എം ആർ, സി പി ഒ മാരായ, ഷാബു എം എം, മുരളികൃഷ്ണ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
സി.ബി.ഐ ഉദ്യോഗസ്ഥൻ ചമഞ്ഞ് വീട്ടമ്മയിൽ നിന്ന് എട്ടുലക്ഷം തട്ടിയ കേസ്സിലെ പ്രതിയെ മംഗളൂരു വിമാനത്താവളത്തിൽ നിന്നും ലുക്കൗട്ട് സർക്കുലർ (LOC) പ്രകാരം പിടികൂടി

