കൊറ്റനല്ലൂർ ഫാത്തിമ മാതാ ദേവാലയ തിരുനാൾ ഏപ്രിൽ 10,11,12,13 തീയതികളിൽ

കൊറ്റനല്ലൂർ : കൊറ്റനല്ലൂർ ഫാത്തിമ മാതാ ദേവാലയത്തിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ ഫാത്തിമ മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ ഏപ്രിൽ 10,11,12,13 തീയതികളിൽ ആഘോഷിക്കും.

തിരുനാൾ തിരുനാൾ കൊടികയറ്റ കർമ്മം നോർത്ത് ചാലക്കുടി വികാരി ഫാ. പോൾ എ. അമ്പൂക്കൻ നിർവഹിച്ചു. തുടർന്ന് വി. കുർബ്ബാന, സന്ദേശം, ലദീഞ്ഞ് നൊവേന, പ്രദക്ഷിണം എന്നിവയുണ്ടായി. ഏപ്രിൽ 10 ന് വൈകുന്നേരം നാലുമണിക്ക് കപ്പേളകളിൽ കൊടിയേറ്റ കർമ്മവും നടക്കും. തുടർന്ന് രൂപത ചാൻസിലർ ഫാ കിരൺ തട്ട്ളയുടെ കാർമികത്വത്തിൽ വി. കുർബ്ബാന, സന്ദേശം, ലദീഞ്ഞ് നൊവേന, പ്രദക്ഷിണം എന്നിവ നടക്കും. വൈകിട്ട് 7 മണിക്ക് ദീപാലങ്കാരം സ്വിച്ച് ഓൺ കർമ്മം. തുടർന്ന് കൊച്ചിൻ കലാഭവൻ അവതരിപ്പിക്കുന്ന ഗാനമേള.

തിരുനാൾ തിരുക്കർമ്മങ്ങളുടെ ഭാഗമായി ഏപ്രിൽ 11ന് വള-അമ്പ് എഴുന്നള്ളിപ്പ്, രാവിലെ
6.30 ന് വി. കുർബ്ബാന, സന്ദേശം, ലദീഞ്ഞ്, നൊവേന, പ്രദക്ഷിണം, തിരുസ്വരൂപങ്ങൾ എഴുന്നള്ളിച്ചുവെക്കൽ. കാർമ്മികൻ മോൺ. വിൽസൻ ഈരത്തറ രൂപത ജനറാൾ. തുടർന്ന് അമ്പ്- വള എഴുന്നള്ളിപ്പ് വീടുകളിലേക്ക്. രാത്രി 9:45 ന് അമ്പ് – വള എഴുന്നള്ളിപ്പുകൾ പള്ളിയിൽ എത്തുന്നു. ക്രമപ്രകാരം പള്ളി കോമ്പൗണ്ടിൽ പ്രവേശിക്കും. തുടർന്ന് വാദ്യമേളങ്ങൾ

തിരുനാൾദിനമായ ഏപ്രിൽ 12 ഞായറാഴ്ച രാവിലെ 6:30 ന് വി. കുർബ്ബാന. 10 മണിക്ക്
ആഘോഷമായ തിരുനാൾ കുർബാന. കാർമ്മികൻ റവ. ഫാ. നെവിൻ ആട്ടോക്കാരൻ വികാരി, സൗത്ത് താണിശ്ശേരി. കൊടകര സഹൃദയ കോളേജ് ഓഫ് അഡ്വാൻസ്‌ഡ് സ്റ്റഡീസ് എക്‌സി. ഡയറക്‌ടർ, ഫാ. ജോജി കല്ലിങ്ങൽ തിരുനാൾ സന്ദേശം നൽകും.

വൈകിട്ട് 3.30 ന് വി. കുർബാന റവ. ഫാ. ഷാജു തേയ്ക്കാനത്ത് കുടപ്പുഴ. 4:30 ന്
തിരുനാൾ പ്രദക്ഷിണം ആരംഭിക്കുന്നു. 7 മണിക്ക് പ്രദക്ഷിണം പള്ളിയിൽ എത്തിച്ചേരും.
തുടർന്ന് പരിശുദ്ധ കുർബാനയുടെ ആശീർവ്വാദം, വർണ്ണവിസ്‌മയം, വാദ്യമേളങ്ങൾ എന്നിവയുണ്ടാകും.

തിങ്കളാഴ്ച മരിച്ചവർക്കുവേണ്ടിയുള്ള അനുസ്‌മരണബലി, പൊതുഒപ്പീസ്, വൈകിട്ട് 6.45 ന്
അങ്ങാടി അമ്പ് മണ്ണാർമൂലയിൽ നിന്ന് ആരംഭം. ഏപ്രിൽ 19 ഞായറാഴ്ച എട്ടാമിടം ആഘോഷിക്കും. കാർമ്മികൻ മോൺ. ആന്റ് ആലപ്പാടൻ രൂപത ജനറാൾ. ഏപ്രിൽ 26 ന് ഇടവകദിനം.

തിരുനാളിനു വേണ്ട ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി പള്ളി വികാരി ഫാ. വർഗീസ് ചാലിശ്ശേരി, ജനറൽ കൺവീനർ പോൾ എൻ ഓ നെടുബാക്കാരൻ, സപ്ലിമെന്റ് ആൻഡ് പബ്ലിസിറ്റി കൺവീനർ ലിജോ ജോസ് കല്ലൻ, കൈക്കാരന്മാരായ ജോയ് പൊൻമിനിശേരി, ജോണി എടപ്പിള്ളി, വിൻസന്റ് കിഴക്കനൂടൻ എന്നിവർ അറിയിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive


You cannot copy content of this page