വെള്ളാങ്ങല്ലൂർ : കഴിഞ്ഞദിവസം ഗ്യാസ് ചോർന്ന് എരുമത്തടത്തെ വീട്ടിൽ തീപിടിത്തവും, പൊട്ടിത്തെറിയുമുണ്ടായ സംഭവത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. വെള്ളാങ്ങല്ലൂർ മൂന്നാം വാർഡിൽ എരുമത്തടം തൃക്കോവിൽ വാരിയത്ത് രവീന്ദ്രൻ്റെ ഭാര്യ ജയശ്രീ (60) ആണ് മരിച്ചത്. തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇവർ ഇന്നലെ അർദ്ധരാത്രിയോടെയാണ് മരിച്ചത്. ഇന്ന് പോസ്റ്റ്മോർട്ടം നടപടികൾക്കുശേഷം മൃതദേഹം വെള്ളാങ്ങല്ലൂരിലെത്തിക്കും.
ഇന്നലെ ഉച്ചയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. രവീന്ദ്രനും (70) പൊള്ളലേറ്റിട്ടുണ്ട്. ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലയിരുന്ന ജയശ്രീയുടെ നില അതിഗുരുതരമായി തുടരുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടോടെയാണ് സംഭവം. ഇവർ രണ്ടുപേരും മാത്രമാണ് വീട്ടിൽ താമസം.
തിരുവുള്ളക്കാവിനടുത്തുള്ള ബന്ധുവീട്ടിൽ പിറന്നാൾ ആഘോഷത്തിനു പോയി വീട്ടിൽ തിരിച്ചെത്തിയശേഷമാണ് സംഭവം. സിലിൻഡറുകൾ രണ്ടും വീടിനു പുറത്താണ് സ്ഥാപിച്ചിരിക്കുന്നത്. വലിയ പൊട്ടിത്തെറിശബ്ദം കേട്ട് സമീപവാസികൾ ഓടിയെത്തുകയായിരുന്നു. വീടിനുള്ളിലാകെ തീ പടർന്നു. ഉപകരണങ്ങൾക്കും കാര്യമായ നാശനഷ്ടമുണ്ടായിട്ടുണ്ട്.
പൊട്ടിത്തെറിയുടെ ആഘാതത്തിൽ വീടിനു മുൻവശത്ത് ഉള്ളിലേക്ക് അടയ്ക്കുന്ന സ്റ്റീൽവാതിൽ പുറത്തേക്ക് തള്ളിത്തുറന്ന നിലയിലാണ്. വാതിലിനു സമീപത്തെ ഭിത്തിക്കും വിള്ളലുണ്ട്. സിലിൻഡർ ചോർന്ന് പാചകവാതകം വീടാകെ പടരുകയും ദമ്പതിമാർ വീട്ടിലെത്തിയശേഷം സ്വിച്ചിട്ടപ്പോൾ തീ പിടിക്കുകയും ചെയ്തതാകാമെന്നാണ് പ്രാഥമിക നിഗമനം.
സമീപവാസികളാണ് ഇരുവരെയും ആശു പത്രിയിലേക്ക് കൊണ്ടുപോയത്. ഇരിങ്ങാലക്കുടയിൽനിന്നും അഗ്നിരക്ഷാസേന എത്തിയാണ് വീട്ടിലെ തീയണച്ചത്. ഏറെ ദൂരത്തേക്കു വരെ വലിയ ശബ്ദം കേട്ടതായി നാട്ടുകാർ പറഞ്ഞു. രവീന്ദ്രനെ പിന്നീട് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരിങ്ങാലക്കുടയിൽനിന്ന് എസ്എച്ച്ഒ എം.എച്ച്. ഷാജന്റെ നേതൃത്വത്തിൽ പോലീസ് സംഗം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു.
ഇരിങ്ങാലക്കുട ഫയർ സ്റ്റേഷൻ ഓഫീസർ കെ എസ് ഡിബിൻ്റെ നേതൃത്വത്തിൽ അസ്സിസ്റ്റേഷൻ ഓഫീസർ എം എൻ സുധൻ, ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ കെ സി സജീവ് , ഫയർ ഓഫീസർമാരായ പ്രദീപ്, അനിഷ് കൃഷ്ണരാജ് ശ്രീജിത്ത്, സജിത്ത്, സന്ദീപ്, മണികണ്ഠൻ, ജെയ്ജോ , മുത്യുജ്ഞയൻ എന്നിവരായിരുന്നു ഫയർഫോഴ്സ് സംഘത്തിൽ ഉണ്ടായിരുന്നത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

