ഏകദിന കർണ്ണാടകസംഗീത ശില്പശാല സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സംഗമം ബിൽഡിംഗിൽ ഡോ: പി. എൻ. പ്രഭാവതിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന “ഗോവിന്ദം അക്കാദമി ഫോർ മ്യൂസിക് ആന്റ് ആർട്‌സ്” ന്റെ ആഭിമുഖ്യത്തിൽ ഏകദിന കർണ്ണാടകസംഗീത ശില്പശാല സംഘടിപ്പിച്ചു.

മന്ദ്രസ്ഥായി, താരസ്ഥായി സഞ്ചാരങ്ങൾ അനായാസേന പാടുന്നതിനുള്ള പരിശീലനവും കീർത്തനങ്ങളും, സാഹിത്യത്തിലെ ഉച്ചാരണത്തിന്റെ പ്രാധാന്യവും, മനോധർമ്മ സംഗീതത്തിനുള്ള പരിശീലനവും ഡോ: പി. എൻ. പ്രഭാവതിയാണ് നൽകിയത്.


സംഗീത വിദ്യാർഥികൾ പരിശീലിയ്ക്കുകയും ദിനചര്യയുടെ ഭാഗമാക്കേണ്ടതുമായ യോഗ (“യോഗ ഫോർ മ്യൂസിക്”) എന്ന വിഷയത്തെക്കുറിച്ചുള്ള പ്രാക്ടിക്കൽ സെഷൻ യോഗ ആചാര്യൻ ശിവപ്രസാദ് നയിച്ച്. പോസ്ച്ചർ കറക്ഷൻ, ബ്രീതിംഗ് എക്സർസൈസുകൾ എന്നിവയെല്ലാം ഉൾപ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു “യോഗ ഫോർ മ്യൂസിക്”.

പേർക്കഷൻ ഇൻസ്ട്രുമെന്റ്‌സ് അഥവാ താള വാദ്യങ്ങൾ എന്ന് അറിയപ്പെടുന്ന ആഫ്രോ ക്യൂബൻ, ലാറ്റിൻ വാദ്യോപകരണങ്ങളായ ബോംഗോസ്, കൗബെൽ, കഷീഷി, റെയിൻസ്റ്റിക്, വിവിധ തരം ഷെയ്ക്കേഴ്‌സ് എന്നിവയെ കുറിച്‌ സംഗീത സംവിധായകനായ വിദ്വാൻ. അഭിനന്ദ് . വി. നായർ നടത്തിയ ഡെമോൻസ്ട്രേഷനും ഈ ശില്പശാലയിൽ ഉൾപ്പെടുത്തിയിരുന്നു.

അക്കാദമിയിലെ സംഗീത വിദ്യാർത്ഥിയും ആര്ടിസ്റ്റ് ജീൻഗാദിയുടെ പുത്രനുമായ ജാഗ്രവസ് എന്ന 7 വയസ്സുകാരന്റെ ചിത്രകലാ പ്രദർശനവും ഇതോടൊപ്പം സംഘടിപ്പിച്ചിരുന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page