ഇരിങ്ങാലക്കുട : ഛത്തീസ്ഗഡിൽ കന്യാസ്ത്രീമാർക്കെതിരെ വ്യാജ പരാതിയിന്മേൽ കേസെടുത്ത് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചതിൽ പ്രതിഷേധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇരിങ്ങാലക്കുട ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് സോമൻ ചിറ്റേത്തിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനം ഡിസിസി ജനറൽ സെക്രട്ടറി ആന്റോ പെരുമ്പിള്ളി ഉദ്ഘാടനം ചെയ്തു.
രാജീവ് ഗാന്ധി ഭവനിൽ നിന്നും ആരംഭിച്ച പ്രകടനം ഠാണാവിൽ അവസാനിച്ചു. മുൻ ബ്ലോക്ക് പ്രസിഡന്റ് ടി വി ചാർളി, ബ്ലോക്ക് സെക്രട്ടറിമാരായ വി സി വർഗീസ്, സതീഷ് പുളിയത്ത്, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അബ്ദുൾ ഹക്ക് മാസ്റ്റർ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സനൽ കല്ലൂക്കാരൻ എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു.
ബ്ലോക്ക് ഭാരവാഹികളായ ജോസഫ് ചാക്കോ, വിജയൻ ഇളയേടത്ത്, ബൈജു കുറ്റിക്കാടൻ, പി എം അബ്ദുൾ സത്താർ, ടി ഐ ബാബു, അഡ്വ. ഷിജു പാറേക്കാടൻ, ജോൺസൻ കൈനാടത്തുപറമ്പിൽ, പി ബി സത്യൻ, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ടുമാരായ പി കെ ഭാസി, ബാബു തോമസ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോമോൻ മണാത്ത് തുടങ്ങിയവർ നേതൃത്വം നൽകി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
