പുത്തൻചിറ : ഇരിഞ്ഞാലക്കുട രൂപതാ മൈഗ്രന്റ് മിഷൻന്റെ നേതൃത്വത്തിൽ പുത്തൻചിറ സ്വീറ്റ് ഹോമിൽ വെച്ച് ‘അമ്മമാർക്കായ് ‘ എന്ന പ്രോഗ്രാമിലൂടെ ന്യൂ ഇയർ ആഘോഷം നടത്തി, രൂപതാ മൈഗ്രന്റ് മിഷൻന്റെ പ്രവർത്തനങ്ങൾക്ക് ഇരിങ്ങാലക്കുട രൂപതാ പിതാവ് മാർ,പോളി കണ്ണൂക്കാടൻ സ്വീറ്റ് ഹോമിലെ അമ്മമാർക്കൊപ്പം കേക്ക് മുറിച്ച് പരിപാടിയുടെ ഉദ്‌ഘാടനം നടത്തി.
മൈഗ്രന്റ് മിഷന്റെ രൂപതാ ഡയറക്ടർ ഫാദർ റെനിൽ കരാത്രക്കാരൻ,മൈഗ്രന്റ് മിഷന്റെ രൂപതാ പ്രസിഡണ്ട് ഷാജു വാലപ്പൻ എന്നിവർ ചേർന്ന് സ്വീറ്റ് ഹോമിലെ അമ്മമാർക്ക് പുതുവത്സര സമ്മാനങ്ങൾ നൽകി.
ഇതോടനുബന്ധിച്ചു സിദ്ദിഖ് കാക്കുവും സംഘവും നയിച്ച ഗാനമേളയിൽ അമ്മമാരോടൊപ്പം മിഷൻ പ്രവർത്തകരും പങ്കാളികളായി. പിന്നീട് അമ്മമാർക്കായി സ്നേഹവിരുന്നും ഒരുക്കി . രൂപതാ മിഷൻ പ്രസിഡന്റ് ഷാജു വാലപ്പൻ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ രൂപതാ ഡയറക്ടർ ഫാദർ റെനിൽ കരാത്രക്കാരൻ സ്വാഗതം ആശംസിച്ചു . പുത്തൻചിറ സ്വീറ്റ് ഹോം ഡയറക്ടറും ,പുത്തൻചിറ പള്ളി വികാരിയുമായ ഫാദർ ജോൺ കവലക്കാട് , ജോസ് മാമ്പിള്ളി, ഇരിങ്ങാലക്കുട മേഖലാ പ്രസിഡന്റ് വർഗീസ് പന്തല്ലൂക്കാരൻ, മേഖലാ സെക്രട്ടറി ഷാജൻ പടിക്കലാ, ചാലക്കുടി മേഖലാ പ്രസിഡന്റ് സിസ്റ്റർ ജോസിൻ CPS
സിസ്റ്റർ സിൻസി CPS, വിജു തെറ്റയിൽ എന്നിവർ ആശംസകൾ നേർന്നു. സിസ്റ്റർ ജോസിൻ .CPS, ജൂലി വാഗീസ് , ജോൺസൻ പന്തലുക്കാരൻ , ലിൻസി ഷാജു , ലിഡി ജെറോം , ഷൈജി ഷിബു എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി . ലിജിൻ പോൾ നന്ദി പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

