ഇരിങ്ങാലക്കുട : പ്രായമായ അമ്മയ്ക്കും കണ്ണ് കാണാത്ത മകൾക്കും സംരക്ഷണം ഒരുക്കി കാട്ടൂർ ജനമൈത്രി പോലീസ്. താണിശേരി കാവുപുര സ്വദേശി പുഷ്പ (75), കണ്ണു കാണാത്ത മകൾ ബിന്ദു (52) എന്നിവർക്കാണ് അവശതയിൽ തുണയായി കാട്ടൂർ ജനമൈത്രി പോലീസ് എത്തിയത്.
പ്രായാധിക്യത്തിലും കണ്ണുകാണാത്ത മകളെ പുഷ്പയാണ് സംരക്ഷിച്ചിരുന്നത്. കഴിഞ്ഞ ആഴ്ച പുഷ്പ വീട്ടിൽ വീണതിനെ തുടർന്ന് നട്ടെല്ലിന് പരിക്കേറ്റിരുന്നു. എഴുനേൽക്കാൻ പോലും കഴിയാതെ കിടപ്പിലായ പുഷ്പയെ പാലിയേറ്റീവ് പ്രവർത്തകരാണ് ചികിൽസിച്ചിരുന്നത്. ബന്ധുകൾ ഇല്ലാതെ ഒറ്റപ്പെട്ട ഈ കുടുംബത്തിന് ഭക്ഷണം പോലും ലഭിക്കാത്ത അവസ്ഥ ആയിരുന്നു.
കാറളം പഞ്ചായത്ത് അംഗം രഞ്ജിനി വിവരം അറിയിച്ചതിനെ തുടർന്ന് കാട്ടൂർ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ ജയേഷ് ബാലന്‍റെ നേതൃത്വത്തിൽ ജനമൈത്രി സംഘം സ്ഥലത്തെത്തുകയും ഇവരെ സംരക്ഷിക്കാനുളള നടപടി സ്വീകരിക്കുകയും ചെയ്തു. ഇവരെ പുനരധിവസിപ്പിക്കുന്നതിന്‍റെയും തുടർച്ചികിത്സയുടെയും ഭാഗമായി തണൽ അഗതിമന്ദിരത്തിലേക്ക് മാറ്റി. ജനമൈത്രി ബീറ്റ് ഓഫിസർ ധനേഷ്, ജനമൈത്രി അംഗങ്ങളായ നസീർ, നവീനാസ്, മജീബ് എന്നിവരും ഉണ്ടായിരുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com