കേരള ഫീഡ്സ് കമ്പനിയിലെ സംയുക്ത തൊഴിലാളികൾ പ്രതിക്ഷേധ ധർണ്ണ നടത്തി

കല്ലേറ്റുംക്കര : കേരള ഫീഡ്സ് കമ്പനിയിലെ സംയുക്ത തൊഴിലാളികൾ പ്രതിക്ഷേധ ധർണ്ണ നടത്തി. കെ കെ ശിവൻകുട്ടി ധർണ്ണ ഉദ്‌ഘാടനം ചെയ്തു. സോമൻ ചിറ്റേത്തിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ധർണ്ണയിൽ കമ്പനിയിലെ വിവിധ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ പങ്കെടുത്തു.

കമ്പനിയുടെ കപ്പാസിറ്റിക്ക് അനുസരിച്ച് ഉൽപ്പാദനവും വിതരണവും നടത്തുക. മനേജ്മെൻ്റിൻ്റെ കമ്പനിയോടുള്ള അനാസ്ഥയും തൊഴിലാളികളോടുള്ള അവഗണനയും അവസാനിപ്പിക്കുക, കമ്പനിയിൽ തൊഴിലാളികൾക്ക് എഗ്രിമെൻ്റ് പ്രകാരമുള്ള തൊഴിൽ നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചും, മുൻവർഷത്തേക്കാളും ശമ്പളത്തിൽ നാലിലൊന്ന് മാത്രം കിട്ടുന്ന അവസ്ഥയിൽ തൊഴിലാളികളെ ആത്മഹത്യയുടെ വക്കിലേക് തള്ളിവിടുകയും ആനുകൂല്യങ്ങൾ നൽകാതെ തൊഴിലാളികളെ വഞ്ചിക്കുകയും ചെയ്യുന്ന മേനേജ്മെൻ്റിൻ്റെ പ്രവർത്തനങ്ങൾക്കെതിരേയുമാണ് തൊഴിലാളികൾ പ്രതിക്ഷേധിച്ചത്.

ധർണ്ണ കെ കെ ശിവൻകുട്ടി ഉദ്‌ഘാടനം ചെയ്തു. ടി വി ഷാജു, എ ജെ ജോസഫ്, കെ.വി വിനോദ്, പി ഡി ഷാജു, എൻ വി ബിജു, എം ഡി മേജോ , റോയ് കല്ലമ്പി, രജ്ഞിത്ത് വിജയൻ, ജ്യോതിഷ് കെ സി , ജിജോ പി കെ , സണ്ണി കെ ഓ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page