ഇരിങ്ങാലക്കുട : അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് കാരുകുളങ്ങര എൻഎസ്എസ് കരയോഗത്തിന്റെ യൂത്ത് വിങ്ങ് “വൈഷ്ണവം ” നേതൃത്വത്തിൽ കാരുകുളങ്ങര നൈവേദ്യം ഹാളിൽ വച്ച് യോഗ ക്ലാസും, യോഗ ഡെമോൺസ്ട്രേഷനും ജീവിതശൈലി രോഗങ്ങളെപ്പറ്റി സെമിനാർ നടത്തി. കാരുകുളങ്ങര എൻഎസ്എസ് പ്രസിഡണ്ട് പി രാധാകൃഷ്ണൻ, നഗരസഭ 31 വാർഡ് കൗൺസിലർ സുജാ സഞ്ജീവ് കുമാർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
ജീവിതശൈലി രോഗത്തെ സംബന്ധിച്ച് ഹോമിയോ ചീഫ് മെഡിക്കൽ ഓഫീസർ ബിജുമോഹൻ ക്ലാസ് എടുത്തു. തുടർന്ന് രാജലക്ഷ്മി സി അടങ്ങുന്ന സംഘം യോഗ സംബന്ധിച്ച വിശദമായ ഡെമോൺസ്ട്രേഷൻ നടത്തി. കാരുകുളങ്ങര എൻഎസ്എസിനോടൊപ്പം വാർഡ് 31ലെ യോഗ പഠിതാക്കളും സംബന്ധിച്ചു. നന്ദകുമാർ നന്ദി പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

