കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് വൈജ്ഞാനിക പുരസ്കാരം ഇരിങ്ങാലക്കുട ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപിക ഡോ. ഇന്ദുലേഖ കെ. എസ് ന്

ഇരിങ്ങാലക്കുട : 2025 ലെ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് വൈജ്ഞാനിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഡോ. കെ. എം. ജോർജ് സ്മാരക ഗവേഷണ പുരസ്കാരം 2025 (ശാസ്ത്രേതരം) ഇരിങ്ങാലക്കുട ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക ഡോ. ഇന്ദുലേഖ കെ. എസ് ന്റെ ഗവേഷണ പ്രബന്ധത്തിന് ലഭിച്ചു. ശില്പകലയും സംസ്കാരചരിത്രവും : കേരളത്തിലെ മാതൃകകൾ മുൻനിർത്തിയുള്ള പഠനം എന്നതാണ് പ്രബന്ധം. -കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവലാശാല-കാലടിയിലെ ഗവേഷണ വിദ്യാർത്ഥിയാണ് ഇന്ദുലേഖ .

ഡോ. കെ. എം. ജോർജ്ജ് സ്മാരക ഗവേഷണപുരസ്കാരം നൽകിവരുന്നത് ശാസ്ത്രം/ശാസ്ത്രേതരം എന്നീ രണ്ട് വിഭാഗങ്ങളിലായാണ്. ഒരോ വിഭാഗത്തിനും അൻപതിനായിരം രൂപയും പ്രശസ്തിപത്രവും ശിൽപവുമാണ് പുരസ്കാരമായി നൽകുന്നത്. 

റിട്ട. വാണിജ്യ നികുതി അസിസ്റ്റൻ്റ് കമ്മീഷണർ ഇരിങ്ങാലക്കുട സ്വദേശി കെ സി ശിവരാമൻ്റെയും, റിട്ട. പൂവ്വത്തുംകടവ് ഫാർമേഴ്സ് സർവ്വീസ് സഹകരണ ബാങ്ക് മാനേജിംഗ് ഡയറക്ടർ വി.ആർ. ഷീബയുടെയും മകളാണ്. ഇരിങ്ങാലക്കുട ഗവ.ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപികയാണ് ഡോ. ഇന്ദുലേഖ.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page