ഇരിങ്ങാലക്കുട : കിഴുത്താണി ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കിഴുത്താണി സാഹിത്യ സമ്മേളനത്തിന്റെ 87 മത് വാർഷികം കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.
കവിതാമത്സര വിജയികളായ സി.ജി.രേഖ, ശോഭ ജി ചേലക്കര, വേണുഗോപാൽ എടതിരിഞ്ഞി, ഡോ. സുഭാഷിണി മഹാദേവൻ, കാട്ടൂർ രാമചന്ദ്രൻ എന്നിവർക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു.
എഴുത്തുകാരൻ ഉണ്ണികൃഷ്ണൻ കിഴുത്താണിയെ ആദരിച്ചു. രാധാകൃഷ്ണൻ വെട്ടത്ത് , രാജൻ നെല്ലായി എന്നിവർ സംസാരിച്ചു. എം ആർ സനോജ് മാസ്റ്റർ സാഹിത്യ സമ്മേളന അനുസ്മരണ പ്രഭാഷണം നടത്തി.
കവിയരങ്ങ് പി .എൻ .സുനിൽ ഉദ്ഘാടനം ചെയ്തു. ടി .പ്രസാദ് സ്വാഗതം പറഞ്ഞു . കെ . എൻ .സുരേഷ് കുമാർ അധ്യക്ഷം വഹിച്ചു . സുരേഷ് ബാബു എം.വി. നന്ദി പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

