ഗജവീരന്മാരെ അണിനിരത്തി കൂടൽമാണിക്യം ദേവസ്വത്തിന്റെ നേതൃത്വത്തിൽ ആനയൂട്ട് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ദേവസ്വത്തിന്റെ നേതൃത്വത്തിൽ ആനയൂട്ട് കൊട്ടിലാക്കൽ ഗണപതി ക്ഷേത്രത്തിനു സമീപം പന്ത്രണ്ട് ഗജവീരന്മാരെ അണിനിരത്തി വൻ പങ്കാളിത്തത്തോടെ ആനയൂട്ട് സംഘടിപ്പിച്ചു.

അമ്പാടി മഹാദേവൻ, പിച്ചിയിൽ രാജീവ്, ബാസ്റ്റിൻ വിനയസുന്ദർ, ശങ്കരംകുളങ്ങര ദേവസ്വം ഉദയൻ, ചെമ്പൂക്കാവ് വിജയ്കണ്ണൻ, വാരിയത്ത് ദേവിനന്ദൻ, മഹാലക്ഷ്‌മി കുട്ടികൃഷ്ണൻ, കുളക്കാടൻ കുട്ടികൃഷ്ണൻ, വയലൂർ പരമേശ്വരൻ, പാണൻചേരി മഹേശ്വരൻ, മഹാലക്ഷി സാവിത്രി, നമ്പ്യാങ്കാവ് ശ്രീപാർവ്വതി എന്നി ആനകൾ പങ്കെടുത്തു .

ചടങ്ങിന് മുന്നോടിയായി കൊട്ടിലാക്കൽ ഗണപതി ക്ഷേത്രത്തിൽ ഗജപൂജ നടന്നു. തന്ത്രി വല്ലഭൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിച്ചു. മണക്കാട് പരമേശ്വരൻ നമ്പൂതിരി സഹകാർമികനായിരുന്നു.

കൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വ. സി കെ ഗോപി ആനയൂട്ട് ഉദ്ഘാടനം ചെയ്തു. തന്ത്രി പ്രതിനിധി ഗോവിന്ദൻ നമ്പൂതിരിപ്പാട്, ദേവസ്വം ഭരണസമിതി അംഗങ്ങളായ ഡോ. മുരളി ഹരിതം, അഡ്വ. കെ.ജി അജയകുമാർ, രാഘവൻ മുളങ്ങാടൻ, വീ സി പ്രഭാകരൻ, കെ ബിന്ദു , അഡ്മിനിസ്ട്രേറ്റർ രാദേഷ് ഭക്തജനങ്ങൾ , ദേവസ്വം ജീവനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

കനത്ത മഴയിലും ഞായറാഴ്ച രാവിലെ നടന്ന ചടങ്ങിൽ നൂറുകണക്കിന് ആളുകൾ ആനയൂട്ടിൽ പങ്കെടുക്കുവാനും കാണുവാനും കൂടൽമാണിക്യം കൊട്ടിലാക്കൽ പറമ്പിൽ എത്തിയിരുന്നു.

ആനയൂട്ടിന്റെ സുരക്ഷിതമായ നടത്തിപ്പിന് ഇരിങ്ങാലക്കുട പോലീസ് . എലിഫന്റ് സ്‌ക്വാഡ്, വളണ്ടിയർമാർ എന്നിവർ മേല്നട്ടത്തിനു ഉണ്ടായിരുന്നു. പ്രത്യേകം ബാരിക്കേറ്റുകൾ കെട്ടിത്തിരിച്ചാണ് ആനയൂട്ട് നടത്തിയത്.

ആനയൂട്ട് കഴിഞ്ഞ ഉടൻ അമ്പാടി മഹാദേവൻ കൊളക്കാട് കുട്ടികൃഷ്ണൻ എന്നി ആനകൾ ചെറിയതോതിൽ കൊമ്പുകോർത്തു പ്രശനങ്ങൾ ഉണ്ടാക്കി. ഉടൻതന്നെ ബന്ധപ്പെട്ടവർ ആനയെ മാറ്റി. read more…

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page