കുട്ടികളുടെ അവധിക്കാലം കവർന്നെടുക്കുന്ന നിയമവിരുദ്ധ അവധിക്കാല ക്ലാസുകൾ കെ.പി.എസ്.ടി.എ ബഹിഷ്കരിക്കുന്നു

ഇരിങ്ങാലക്കുട : വേനലവധിക്ക് യാതൊരു വക ക്ലാസ്സുകളും പാടില്ലെന്ന വിദ്യാഭ്യാസ മന്ത്രിയുടെയും ബാലാവകാശ കമ്മീഷൻ്റെയും നിർദ്ദേശങ്ങൾ ഉണ്ടായിട്ടും അതു ധിക്കരിച്ച് കുട്ടികൾക്ക് ക്ലാസെടുക്കുന്നതിനായി നിർബന്ധിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്ന് കെ.പി.എസ്.ടി.എ ഇരിങ്ങാക്കുട വിദ്യാഭ്യസ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.

സ്കൂളികളിൽ എട്ടാം ക്ലാസുവരെയുള്ള കുട്ടികൾക്ക് ഓൾപ്രമോഷൻ ആണെന്നിരിക്കെ അധിക പിന്തുണാക്ലാസുകളെന്ന പേരിൽ നടത്തുന്ന പ്രഹസന ക്ലാസുകൾ കുട്ടികളുടെയും അധ്യാപകരുടെയും വേനലവധി കവർന്നെടുക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാണെന്ന് കെ പി എസ് എ വിദ്യാഭ്യാസ ജില്ലാ കമ്മറ്റി ആരോപിച്ചു.

നിയമവിരുദ്ധമായ അവധിക്കാലത്തെ ക്ലാസുകൾ ബഹിഷ്കരിക്കുകയാണന്നറിയിച്ച് ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ല ഓഫീസർക്കും വിദ്യാഭ്യാസ ജില്ലക്കു കീഴിലുള്ള നാല് ഉപജില്ല ഓഫീസർമാർക്കും കെ.പി.എസ്.ടി.എ ഭാരവാഹികൾ കത്തു നൽകി .

പ്രതിഷേധയോഗത്തിൽ വിദ്യാഭ്യാസ ജില്ല പ്രസിഡണ്ട് പ്രവീൺ എം കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ബി ബിജു യോഗം ഉദ്ഘാടനം ചെയ്തു. റവന്യു ജില്ല പ്രസിഡണ്ട് സി ജെ ദാമു മുഖ്യ പ്രഭാഷണം നടത്തി. വിദ്യാഭ്യാസ ജില്ല സെക്രട്ടറി ഷിജി ശങ്കർ, കെ വി സുശീൽ, പി യു രാഹുൽ , ഡിജോ എസ് തറയിൽ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page