മികവ് – പോസ്റ്റർ പ്രചരണം നടത്തി

ഇരിങ്ങാലക്കുട : കെ.എസ്.ടി.എ യുടെ നേതൃത്വത്തിൽ നടക്കുന്ന സംസ്ഥാനതല ‘മികവുത്സവത്തിന്റെ’ പോസ്റ്റർ പ്രചരണം നടന്നു. ഇരിങ്ങാലക്കുട ബി.ആർ.സി യിൽ വച്ച് സബ് ജില്ലാ സെക്രട്ടറി കെ ആർ സത്യപാലൻ പോസ്റ്റർ പ്രവർത്തകർക്ക് കൈമാറി.

കെ എസ് ടി എ പ്രവർത്തകരായ ഡോളി സി.ഡി, രാജി പി.ആർ, വിദ്യ കെ.എസ്, സരിഗ ഇ.ആർ, ആതിര രവീന്ദ്രൻ, നിഷ പോൾ, സന്ന മണികണ്ഠൻ, വത്സല എന്നിവർ പരിപാടിയിൽ പങ്കെടുത്തു. പൊതു വിദ്യാഭ്യാസത്തിന്റെ മേന്മകൾ പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘മികവ്’ നടത്തുന്നത്.

ഫെബ്രുവരി 1 ന് തൃശ്ശൂർ സാഹിത്യ അക്കാദമി യിൽ വച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു പരിപാടി ഉദ്ഘാടനം ചെയ്യും. സെമിനാർ, എക്സിബിഷൻ എന്നിവ ഉണ്ടായിരിക്കും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page