കുരിശങ്ങാടി അമ്പ് ഫെസ്റ്റിൻ്റെ മുഖ്യാകർഷണമായ അമ്പ് പ്രദക്ഷിണം ജനുവരി 10 ന്

ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തീഡ്രൽ ദേവാലയത്തിലെ ദനഹ തിരുനാളിനോടനുബന്ധിച്ച് (പിണ്ടി പെരുന്നാൾ) ജനുവരി 10-ാം തിയ്യതി ശനിയാഴ്ച്‌ച വൈകീട്ട് 6.30 മുതൽ രാത്രി 12.00 മണി വരെ കുരിശങ്ങാടി അമ്പ് ഫെസ്റ്റിൻ്റെ മുഖ്യാകർഷണമായ അമ്പ് പ്രദക്ഷിണം സംഘടിപ്പിക്കുന്നു.

അമ്പ് പ്രദക്ഷിണത്തിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു ശാന്തി സദനത്തിൽ വെച്ച് നിർവ്വഹിക്കുന്നു. ഇരിങ്ങാലക്കുട നഗരസഭ ചെയർമാൻ എം പി ജാക്സൻ, മുൻ വികാരി ജനറാൾ ഫാ. ആൻ്റോ തച്ചിൽ, രൂപതാ ഫിനാൻസ് ഓഫീസർ ഫാ. ലിജോ കോങ്കോത്ത്, ശാന്തിസദനം സുപ്പീരിയർ സി. നെസ്സി മരിയ തുടങ്ങിയ പ്രമുഖർ പങ്കെടുക്കുന്നുണ്ട് എന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കുരിശങ്ങാടി അമ്പ് ഫെസ്റ്റിനോടനുബന്ധിച്ചുള്ള കൊടിയേറ്റം കത്തീഡ്രൽ വികാരി ഫാ. ഡോ. ലാസർ കുറ്റിക്കാടൻ ജനുവരി 7 ബുധനാഴ്‌ച വൈകീട്ട് 6.30ന് കുരിശങ്ങാടി കപ്പേളയിൽ വെച്ച് നടത്തുന്നു.

കുരിശങ്ങാടി അമ്പ് ഫെസ്റ്റിനോടനുബന്ധിച്ചുള്ള ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓൺ കർമ്മം ജനുവരി 9 വെള്ളിയാഴ്‌ച വൈകീട്ട് 6.30ന് കത്തീഡ്രൽ വികാരി ഫാ. ഡോ. ലാസർ കുറ്റിക്കാടൻ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ തൃശ്ശൂർ സബ് കളക്‌ടർ അഖിൽ വി മേനോൻ IAS നിർവ്വഹിക്കുന്നു.

കഴിഞ്ഞ 100 വർഷത്തിലധികമായി നടത്തുന്ന കുരിശങ്ങാടി അമ്പ് പ്രദക്ഷിണത്തിൽ ഏറെ പുതുമയാർന്ന രീതിയിൽ എന്നാൽ പഴമയും പ്രൗഢിയും നിലനിറുത്തി താളമേളങ്ങളുടെയും, വാദ്യാഘോഷങ്ങളുടെയും, പൊൻകുരിശുകളുടെയും, പുതുമയാർന്ന എൽ ഇ ഡി കുടകളുടെയും, മാലാഖ വസ്ത്രധാരികളുടെയും അക മ്പടിയോടെയാണ് ഇത്തവണ അമ്പ് പ്രദക്ഷിണം നടത്തുന്നത്.

മനോഹരമായ വി. സെബസ്ത്യാനോസ് സഹദായുടെ തിരുസ്വരൂപം വഹിച്ചു കൊണ്ടുള്ള മനോഹരമായ കണ്ണഞ്ചിപ്പിക്കുന്ന തേരും, കേരളത്തിലെ പ്രമുഖ ബാൻ്റ് സെറ്റും, ശിങ്കാരി മേളവും, കൊമ്പു താളവും എല്ലാം ഈ അമ്പ് പ്രദക്ഷിണത്തിൻ്റെ പ്രത്യേകതകളാണ്.

ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ നടന്ന പത്ര സമ്മേളനത്തിൽ ജനറൽ കൺവീനർ പോളി കുറ്റിക്കാടൻ, കൺവീനർമാരായ ഡേവീസ് ചക്കാലക്കൽ, അഡ്വ. ഹോബി ജോളി, സെക്രട്ടറി ജോസാന്റോ പോൾ പൊറത്തുക്കാരൻ, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പോളി ആലേങ്ങാടൻ, സണ്ണി പന്തലിപ്പാടൻ, ജോഷി താനാടൻ, അഡ്വ എം.എം ഷാജൻ, പൗലോസ് കുര പറമ്പിൽ ജോസഫ് മാണിക്യത്ത്‌പറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page