ഇരിങ്ങാലക്കുട : അമ്മന്നൂർ ഗുരുകുലത്തിൽ നടന്നുവരുന്ന ഗുരുസ്മരണ മഹോത്സവത്തിൽ അഞ്ചാം ദിവസമായ വെള്ളിയാഴ്ച വേണീ സംഹാരത്തിലെ അശ്വത്ഥാമാവ് അരങ്ങേറും. അച്ഛനായ ദ്രോണരുടെ മരണ വാർത്തയറിഞ്ഞ അശ്വത്ഥാമാവ് പാണ്ഡവരോട് യുദ്ധത്തിന് പോകുന്നതാണ് കഥാസന്ദർഭം. അശ്വത്ഥാമാവായി ഡോ. അമ്മന്നൂർ രജനീഷ് ചാക്യാർ രംഗത്തെത്തും.
അവതരണത്തിന് മുൻപ് ഉപപാത്രസൃഷ്ടി കൂടിയാട്ടത്തിൽ – ചൂഡാമണിയിലെ ലക്ഷ്മണൻ എന്ന വിഷയത്തിൽ ഡോ. സി.കെ. ജയന്തി പ്രഭാഷണം നടത്തും. നാലാം ദിവസമായ വ്യാഴാഴ്ച അരങ്ങേറിയ ഗാന്ധാരി ഉപപാത്രാഭിനയത്തിലെ നവ്യാനുഭവമായിരുന്നു.
ഗാന്ധാരിയായി കപില വേണു രംഗത്തെത്തി മിഴാവിൽ കലാമണ്ഡലം രാജീവ് കലാമണ്ഡലം ഹരിഹരൻ ഇടക്കയിൽ കലാനിലയം ഉണ്ണികൃഷ്ണൻ താളത്തിൽ ഗുരുകുലം ശ്രുതി ഗുരുകുലം അക്ഷര എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com