ഇരിങ്ങാലക്കുട : ഫെബ്രുവരി 18,19 തീയതികളിൽ ഗുരുവായൂരിൽ വച്ച് നടക്കുന്ന തദ്ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട അയ്യങ്കാവ് മൈതാനത്ത് വെച്ച് നടക്കുന്ന ജില്ലാതല കായിക മത്സരത്തിൻ്റെ ഉദ്‌ഘാടനം ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് നിർവ്വഹിച്ചു.
ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റും കലാകായിക സബ് കമ്മിറ്റി ചെയർമാനുമായ എം എസ് മോഹനൻ അധ്യക്ഷത വഹിച്ചു. മതിലകം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും കൺവീനറുമായ കെ എസ് രാംദാസ് സ്വാഗതം പറഞ്ഞു. നഗരസഭ സെക്രട്ടറി ഷാജിക്ക് ആശംസ അർപ്പിച്ചു സംസാരിച്ചു. സബ്ബ്കമ്മിറ്റി അംഗവും ജില്ലാ പഞ്ചായത്ത് ജീവനക്കാരനുമായ് മിഥുൻ പിഎം നന്ദി പ്രകാശിപ്പിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


