ഇരിങ്ങാലക്കുട : അമ്മന്നൂർ ഗുരുകുലത്തിലെ മാധവനാട്യഭൂമിയിൽ അന്താരാഷ്ട്ര പൈതൃക ദിനത്തിൻ്റെ ഭാഗമായി മായശിരസ്സ് കൂടിയാട്ടം അരങ്ങേറി. കേന്ദ്ര സാംസ്കാരിക വകുപ്പിൻ്റേയും കേന്ദ്ര സംഗീത നാടക അക്കാദമി കൂടിയാട്ടം കേന്ദ്രയുടെയും സംയുക്ത ആഭിമുഖ്യത്തിൽ അമ്മന്നൂർ ഗുരുകുലമാണ് കൂടിയാട്ടം അവതരിപ്പിച്ചത്.
കൂടിയാട്ടത്തിന് മുൻപ് കൂടിയാട്ടം കേന്ദ്രയുടെ പുതിയ പ്രോജക്ട് ഡയറക്ടറായി നിയമിതനായ ഡോ. അമ്മന്നൂർ രജനീഷ് ചാക്യാരെ അമ്മന്നൂർ ഗുരുകുലം അനുമോദിച്ചു. തുടർന്ന് രജനീഷ് ചാക്യാരുടെ ആമുഖ പ്രഭാഷണവും, ശേഷം ഗുരു അമ്മന്നൂർ കുട്ടൻ ചാക്യാർ സംവിധാനം ചെയ്ത മായാശിരസ്സ് കൂടിയാട്ടവും അരങ്ങേറി.
കൂടിയാട്ടത്തിൽ രാവണനായി പൊതിയിൽ രഞ്ജിത് ചാക്യാരും സീതയായി സരിത കൃഷ്ണകുമാറും രംഗത്തെത്തി. മിഴാവിൽ കലാമണ്ഡലം രാജീവ്, കലാമണ്ഡലം എ.എൻ ഹരിഹരൻ, കലാമണ്ഡലം നാരായണൻ നമ്പ്യാർ ഇടക്കയിൽ കലാനിലയം ഉണ്ണികൃഷ്ണൻ താളം ആതിരാ ഹരിഹരൻ, ഗുരുകുലം അക്ഷര ചമയം കലാനിലയം ഹരിദാസ്, കലാമണ്ഡലം വൈശാഖ് എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive



