ഇരിങ്ങാലക്കുട : മണപ്പുറം ഫൗണ്ടേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന മുകുന്ദപുരം പബ്ലിക് സ്കൂളിൽ പ്രശസ്ത ശില്പിയും ചിത്രകാരനുമായ ഡാവിഞ്ചി സുരേഷിന്റെ ചിത്രങ്ങളും ശില്പങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് മെഗാ എക്സിബിഷൻ സംഘടിപ്പിച്ചിരിക്കുന്നു. വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുധാ ദിലീപ് ഏപ്രിൽ 21ന് രാവിലെ 11 മണിക്ക് ചിത്രശില്പകല പ്രദർശനം ഉദ്ഘാടനം ചെയ്യും.
നമ്മുടെ നാടിന്റെ പ്രിയപ്പെട്ട കലാകാരനായ ഡാവിഞ്ചി സുരേഷിന്റെ ലോകത്തിന്റെ നാനാഭാഗത്തും പ്രദർശിപ്പിച്ചിട്ടുള്ള കലാസൃഷ്ടികളെ ഈ എക്സിബിഷനിലൂടെ വേറിട്ട കാഴ്ചകളായി സമൂഹത്തിന് മുൻപിൽ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അതിവിപുലമായ രീതിയിലാണ് ഒരുക്കിയിരിക്കുന്നതെന്ന് മുകുന്ദപുരം പബ്ലിക് സ്കൂൾ പ്രിൻസിപ്പാൾ ജിജി കൃഷ്ണ അറിയിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

