മുരിയാട് : മുരിയാട് ഗ്രാമ പഞ്ചായത്ത് സമഗ്ര ആരോഗ്യ പദ്ധതിയായ ജീവധാരയും ഫോർത് വേവ് ഫൌണ്ടേഷൻ “വേണ്ട ” പ്രൊജെക്ടുമായി സഹകരിച്ചു നടപ്പിലാക്കി വരുന്ന ലഹരി വിരുദ്ധ കാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന “മദർ സ്കൂൾ 2025 ” ന്റെ ഉദ്‌ഘാടനം മുരിയാട് സർവീസ് സഹകരണ ബാങ്ക് ഹാളിൽ നടന്ന ചടങ്ങിൽ മുരിയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി നിർവഹിച്ചു.
കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ അഞ്ജലി കെ ബി സ്വാഗതം പറഞ്ഞു . മുരിയാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സരിത സുരേഷ്, പഞ്ചായത്ത് അംഗം നിജി വത്സൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ഫോർത് വേവ് ഫൌണ്ടേഷൻ കാറ്റലിസ്റ് മഞ്ജു വിൽസൺ പദ്ധതി അവതരണം നടത്തി . “മദർ സ്കൂൾ 2025 ” നു ആവശ്യമായ മെറ്റീരിയലുകൾ പ്രസിഡന്റ് പഞ്ചായത്തിലെ 12 നും 28 നും ഇടയിൽ പ്രായമുള്ള കുട്ടികളുടെ തിരഞ്ഞെടുക്കപ്പെട്ട 30 അമ്മമാർക്ക് കൈമാറി കൊണ്ട് പരിശീലന പരിപാടിക്ക് തുടക്കം കുറിച്ചു. ഫോർത് വേവ് ഫൌണ്ടേഷൻ കാറ്റലിസ്റ് ശ്രീമതി ലിജി കുര്യച്ചൻ ചടങ്ങിന് നന്ദി പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

