ഇരിങ്ങാലക്കുട : സിപിഐ തൃശ്ശൂർ ജില്ലാ സമ്മേളനത്തിനോട് അനുബന്ധിച്ച് ലഹരി അല്ല ജീവിതം ജീവിതമാണ് ലഹരി എന്ന് മുദ്രാവാക്യമുയർത്തി ലഹരിക്കെതിരെ നടത്തിയ പ്രഭാത നടത്തം മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ ജോപോൾ അഞ്ചേരി ഉദ്ഘാടനം ചെയ്തു. കുട്ടംകുളം പരിസരത്തു നിന്നും ആരംഭിച്ച നടത്തം അയ്യങ്കാവ് മൈതാനിയിൽ സമാപിച്ചു.
സിപിഐ സംസ്ഥാന കൗൺസിൽ അംഗം വിഎസ് സുനിൽകുമാർ, സംഘാടക സമിതി കൺവീനർ ടി.കെ സുധീഷ്, ട്രഷറർ പി.മണി, സിപിഐ മണ്ഡലം സെക്രട്ടറി എൻ.കെ ഉദയപ്രകാശ്,ജില്ലാ കൗൺസിൽ അംഗങ്ങളായ ബിനോയ് ഷബീർ അനിതാ രാധാകൃഷ്ണൻ, ഗോവയിലെ ചർച്ചിൽ ബ്രദേഴ്സ് ഫുട്ബോൾ ക്ലബ്ബ് അടക്കം നിരവധി ഇന്ത്യൻ ടീമുകളേയും, അബുദാബി അൽ – ഇതിഹാദ് സ്പോർട്സ് അക്കാദമിയുടെ ഫുട്ബോൾ പരിശീലകനും, ഫിറ്റ്നസ് ട്രെയിനറും, ഓൾ ഫിറ്റ് ഇരിങ്ങാലക്കുട അക്കാദമി ഓഫ് സ്പോർട്സിന്റെ ഡയറക്ടറും, മുഖ്യ പരിശീലകനുമായ എൻ. കെ. സുബ്രഹ്മണ്യൻ, മുൻ കേരള സന്തോഷ് ട്രോഫി ഫുട്ബോൾ താരവും, കേരള പോലീസ് ഫുട്ബോൾ മുൻ ടീം ക്യാപ്റ്റനും, ഓൾ ഫിറ്റ് ഇരിങ്ങാലക്കുടയുടെ ഫുട്ബോൾ പരിശീലകനുമായ ശ്രീ. സി. പി. അശോകൻ,സന്തോഷ് ട്രോഫി കേരള ടീമിൻറെ ഗോൾകീപ്പർ അൽകേഷ് രാജ് നേതൃത്വം നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive