ഇരിങ്ങാലക്കുട : അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനത്തിൻ്റെ ഭാഗമായി ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ് വി.എച്ച്.എസ്.ഇ വിഭാഗം എൻ.എസ്.എസ് യൂണിറ്റിൻ്റെയും കരിയർ ഗൈഡൻസിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ ലഹരി ഉപയോഗത്തിനെതിരെ “ലൈഫ് ഈസ് ബ്യൂട്ടിഫുൾ “ഫ്ലാഷ് മോബ് അവതരിപ്പിച്ചു. ലഹരി ഉപയോഗത്തിനെതിരെയും ലഹരി കൈമാറ്റം ചെയ്യുന്നതിനെതിരെയും വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഫ്ലാഷ് മോബ് അവതരിപ്പിച്ചത്.
പ്രിൻസിപ്പാൾ സൂരജ് ശങ്കർ ലഹരി വിരുദ്ധ സന്ദേശം നൽകി. പ്രോഗ്രാം ഓഫീസർ ലസീദ എം.എ, കരിയർ മാസ്റ്റർ സുരേഖ എം.വി , വൊളൻ്റിയർ ലീഡർ അനന്യ എം.എസ് എന്നിവർ നേതൃത്വം നൽകി. അദ്ധ്യാപകരായ ഡോ അഭിജിത്ത്, ഡോ സുവർണ്ണ , സനുജ എ , നിസ കെസ് , ബിന്ദു വി.വി, ജയൻ, ജെയിംസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive