ഇരിങ്ങാലക്കുട : നാദോപാസനയും അമേരിക്കയിലെ ഷാർലറ്റ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്വാതിതിരുന്നാൾ സംഗീത സഭയും സംയുക്തമായി അഖിലേന്ത്യാ സ്വാതി തിരുനാൾ കർണാടക സംഗീത മത്സരം 2026 ഏപ്രിൽ 10, 11 (വെള്ളി, ശനി) തീയതികളിൽ ഇരിങ്ങാലക്കുട മുനിസിപ്പൽ ടൗൺ ഹാളിൽ (ഡോ. ശ്രീദേവി മേനോൻ നഗർ) വെച്ച് സംഘടിപ്പിക്കുന്നു.
2026 ഏപ്രിൽ 9 മുതൽ 12 വരെ ഇരിങ്ങാലക്കുട ടൗൺ ഹാളിൽ നടക്കുന്ന സ്വാതി തിരുനാൾ നൃത്ത–സംഗീതോത്സവത്തോടൊപ്പം തന്നെ അഖിലേന്ത്യാ കർണാടക സംഗീത മത്സരവും നടത്തുവാനാണ് ഉദ്ദേശിക്കുന്നത്.
മത്സരത്തിന്റെ പ്രാഥമിക ഓൺലൈൻ തിരഞ്ഞെടുപ്പ് 2026 ജനുവരി 25, 26 തീയതികളിൽ നടത്തുന്നതാണ്. അഖിലേന്ത്യാ തലത്തിൽ 10 മുതൽ 16 വയസ്സിന് താഴെയുള്ളവർക്ക് ജൂനിയർ വിഭാഗത്തിലും, 16 മുതൽ 25 വയസ്സുവരെ പ്രായമുള്ളവർക്ക് സീനിയർ വിഭാഗത്തിലും മത്സരത്തിൽ പങ്കെടുക്കാം.
സ്വാതിതിരുന്നാൾ മഹാരാജാവിന്റെ കൃതികളാണ് മത്സരത്തിൽ ആലപിക്കേണ്ടത്. ജൂനിയർ വിഭാഗത്തിൽ കൃതി മാത്രം ആലപിക്കേണ്ടതും, സീനിയർ വിഭാഗത്തിൽ രാഗം, നിരവൽ, മനോധർമ്മസ്വരം എന്നിവയോടുകൂടി കൃതി അവതരിപ്പിക്കേണ്ടതുമാണ്.
ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ ഒന്നും, രണ്ടും, മൂന്നും, സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം ₹5000, ₹3000, ₹2000 രൂപ വീതം ക്യാഷ് അവാർഡും പ്രശസ്തിപത്രവും നൽകുന്നതാണ്. സീനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടുന്ന വിജയിക്ക് നാദോപാസന – സ്വാതിതിരുന്നാൾ സംഗീത സഭ പുരസ്കാരവും, നാദോപാസനയുടെ ഒരു പ്രധാന സംഗീതോത്സവേദിയിൽ ഒരു മണിക്കൂർ ദൈർഘ്യമുള്ള സംഗീതക്കച്ചേരി അവതരിപ്പിക്കാനുള്ള അവസരവും ലഭിക്കും.
മത്സരത്തിൽ പങ്കെടുക്കുവാൻ ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്. അപേക്ഷകൾ 2026 ജനുവരി 1 മുതൽ സ്വീകരിക്കുന്നതും, അവസാന തീയതി 2026 ജനുവരി 20 ആണെന്നും സംഘാടകർ അറിയിച്ചു. അപേക്ഷകളും മത്സരവുമായി ബന്ധപ്പെട്ട വിശദാംശങ്ങളും മറ്റ് നിബന്ധനകളും https://www.nadopasana.co.in/MusicCompetition/ എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ നാദോപാസന ഭാരവാഹികളായ സോണിയ ഗിരി, പി. നന്ദകുമാർ, സ്വാതിതിരുന്നാൾ സംഗീത സഭയുടെ പ്രതിനിധി മുരളി വല്ലത്ത് എന്നിവർ പങ്കെടുത്തു.
കൂടുതൽ വിവരങ്ങൾക്ക്:
പി. നന്ദകുമാർ – 9447350780 ജിഷ്ണു സനത്ത് – 9995748722 സുചിത്ര വിനയൻ – 8075276875

Nadopasana Swathi Thirunal Dance and Music Festival and All India Swathi Thirunal Carnatic Music Competition to be held at Irinjalakuda Town Hall from 9th to 12th April 2026
Iringalakuda: Nadopasana and the Charlotte, USA-based Swathi Thirunal Sangeetha Sabha are jointly organizing the All India Swathi Thirunal Carnatic Music Competition on 10th and 11th April 2026 (Friday and Saturday) at the Irinjalakuda Municipal Town Hall (Dr. Sridevi Menon Nagar).
It is planned to hold the All India Carnatic Music Competition along with the Swathi Thirunal Dance and Music Festival to be held at Irinjalakuda Town Hall from 9th to 12th April 2026.
The preliminary online selection for the competition will be held on 25th and 26th January 2026. At the all-India level, those aged 10 to 16 years can participate in the junior category and those aged 16 to 25 years can participate in the senior category.
The krithis of Swathi Thirunal Maharaja must be sung in the competition. In the junior category, only the krithi must be sung, and in the senior category, the krithi must be performed with raga, niraval and manodharmaswaram.
The first, second and third place winners in the junior and senior categories will be awarded a cash award of ₹5000, ₹3000 and ₹2000 respectively and a certificate of merit. The winner of the first place in the senior category will receive the ‘Nadopasana – Swathi Thirunal Sangeetha Sabha Award’ and the opportunity to perform a one-hour concert at a major Nadopasana music festival.
To participate in the competition, one must apply online. applications will be accepted from January 1, 2026, and the last date is January 20, 2026. Applications, details related to the competition and other terms and conditions are available on the website https://www.nadopasana.co.in/MusicCompetition/
For more information:
P. Nandakumar – 9447350780
Jishnu Sanath – 9995748722
Suchitra Vinayan – 8075276875
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

