നന്ദഗോവിന്ദം സാന്ദ്രാനന്ദലയം മെയ് 31ന് ഇരിങ്ങാലക്കുടയിൽ – പ്രോഗ്രാം കമ്മിറ്റി യോഗം ചേർന്നു

ഇരിങ്ങാലക്കുട : ചെറുതൃക്കോവിൽ ക്ഷേത്രക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ ശ്രീ കൂടൽമാണിക്യം കൊട്ടിലാക്കൽ പറമ്പിൽ മെയ് 31 ഞായറാഴ്ച വൈകീട്ട് നടക്കുന്ന നന്ദഗോവിന്ദം സാന്ദ്രാനന്ദലയം നടത്തിപ്പിനെ കുറിച്ച് ചർച്ച ചെയ്യാൻ പ്രോഗ്രാം കമ്മിറ്റിയുടെ യോഗം രാവിലെ പാണ്ഡി സമൂഹ മഠം ഹാളിൽ ചേർന്നു.

ജയരാമൻ ഇളയിടത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ ജയശങ്കർ ചക്കഞ്ചാത്ത് സ്വാഗതം പറഞ്ഞു. ആദ്യമായ് സംഗമേശ്വര സന്നിധിയിൽ നടത്തുന്ന നന്ദഗോവിന്ദം ഭജന സന്ധ്യ ബഹുജന പങ്കാളിത്തത്താൽ ധന്യമാക്കണമെന്ന് യോഗം തീരുമാനിച്ചു. പരിപാടി നടത്തിപ്പിൻ്റെ പ്രാഥമിക വിശദാംശങ്ങൾ ഒ. പുരുഷോത്തമൻ യോഗത്തിൽ വിശദീകരിച്ചു.

പ്രീത സുധീർ, സോണിയ ഗിരി, നിഷ,ശ്രീദേവി, ദുർഗ്ഗ ശ്രീകുമാർ, സതീശൻ പള്ളിച്ചാടത്ത്, മണി പള്ളിപ്പാട്ട്, മനോജ് കല്ലിക്കാട്ട്, ഷിജുമേനോൻ കണ്ഠേശ്വരം, രാധാകൃഷ്ണൻ, അജയകുമാർ, സിബിൻ, ശ്രീകുമാർ, ഗിരീഷ്, തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ശിവദാസ് പള്ളിപ്പാട്ട് യോഗത്തിന് നന്ദി പറഞ്ഞു.

പരിപാടിയെ കുറിച്ച് കൂടുതൽ വിവരങ്ങൾക്ക് 9995894419 9846564868 8593888090

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page