കെ.എസ്.സി ബാങ്ക് അഗ്രോമാര്‍ട്ട് & ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മാണോല്‍ഘാടനം നിര്‍വഹിച്ചു

കാട്ടൂർ : കാട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന് നബാര്‍ഡ് – സംസ്ഥാന സഹകരണ വകുപ്പ് – കേരള ബാങ്ക് മുഖേന ലഭിച്ച് AIF അഗ്രികൾച്ചറൽ ഇൻഫ്രക്ച്ചറൽ ഫണ്ട് പദ്ധതി പ്രകാരമുളള ധനസഹായമുപയോഗിച്ച് ബാങ്ക് കാട്ടൂര്‍ മാര്‍ക്കറ്റ് റോഡില്‍ നിര്‍മ്മിക്കുന്ന കെ.എസ്.സി ബാങ്ക് അഗ്രോമാര്‍ട്ട് & ഷോപ്പിംഗ് കോംപ്ലക്സിന്‍റെ നിര്‍മ്മാണോല്‍ഘാടനം കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി.വി.ലത നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്‍റ് ജോമോന്‍ വലിയവീട്ടില്‍ അദ്ധ്യക്ഷത വഹിച്ചു.

2.25 കോടിയുടെ ധനസഹായമുപയോഗിച്ചാണ് കെട്ടിടം നിര്‍മ്മിക്കുന്നതെന്നും കെട്ടിടത്തില്‍ കര്‍ഷകര്‍ക്ക് ഗുണപ്രദമായ പലവിധ സംഭരണങ്ങള്‍ തുടങ്ങുന്നതിനുളള സൗകര്യമുണ്ടാകുമെന്നും പുതിയ സംരംഭങ്ങള്‍ വരുന്നതു വഴി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുവാന്‍ സാധിക്കുമെന്നും പ്രസിഡന്‍റ് പറഞ്ഞു.

കേരള ബാങ്ക് കാട്ടൂര്‍ ബ്രാഞ്ച് മാനേജര്‍ റുബീന.എ.എ ഭരണസമിതി അംഗങ്ങളായ എം.ജെ.റാഫി, ഇ.എല്‍.ജോസ്സ്, രാജന്‍ കുരുമ്പേപറമ്പില്‍, മുഹമ്മദ് ഇക്ബാല്‍.പി.എ, ബൈജു.കെ.ബി കോണ്‍ട്രാക്ടര്‍ ലെന്‍സ്കോണ്‍ ബിജു എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ഡയറക്ടര്‍ ഷെറിന്‍ തേര്‍മഠം സ്വാഗതവും സെക്രട്ടറി ടി.വി. വിജയകുമാര്‍ നന്ദിയും പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page