ഇരിങ്ങാലക്കുട : നാഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതിയുടെ പതിനഞ്ചാം ബാച്ചിൻ്റെ പാസിംഗ് ഔട്ട് പരേഡ് സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ചു. നഗരസഭ വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ വി സി വർഗീസ് മുഖ്യാതിഥിയായി കുട്ടികളുടെ സല്യൂട്ട് സ്വീകരിച്ചു.
വാർഡ് കൗൺസിലർമാരായ സ്മിത കൃഷ്ണകുമാർ, ശ്രീലക്ഷ്മി മനോജ് എന്നിവരും തൃശൂർ റൂറൽ ജില്ലാ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ അസിസ്റ്റൻ്റ് ഡിസ്ട്രിക്റ്റ് നോഡൽ ഓഫീസർ ബിജു ഒ എച്ച് എന്നിവർ മുഖ്യാതിഥികാലായിരുന്നു.
സ്കൂൾ പ്രധാന അധ്യാപിക സീന കെ പി ടീച്ചർ, സ്കൂൾ പ്രിൻസിപ്പൽ ജയലക്ഷ്മി ടീച്ചർ, സ്കൂൾ മാനേജ്മെൻറ് പ്രതിനിധി വി പി രാമചന്ദ്ര മേനോൻ, സ്കൂൾ പിടിഎ പ്രസിഡണ്ട് അനിത്, സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ പിടിഎ പ്രസിഡണ്ട് ബേബി എന്നിവരും പരേഡ് വീക്ഷിക്കുകയും ചടങ്ങിന് നേതൃത്വം നൽകുകയും ചെയ്തു.
തുടർന്ന് 2 വർഷത്തെ പരിശീലനങ്ങൾക്ക് ശേഷം കുട്ടികൾക്ക് ADNO ബിജു ഒ എച്ച് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പരേഡ് കമാൻഡർ ആയത് കേഡറ്റ് അക്ഷരയും സെക്കൻ്റ് ഇൻ കമാൻഡർ ആയത് കേഡറ്റ് അവ്യുക്ത് കൃഷ്ണയും ആയിരുന്നു.
ആൺകുട്ടികളുടെ പ്ലറ്റൂൺ കേഡറ്റ് മിലൻ വി ജെ നയിച്ചു. പെൺകുട്ടികളുടെ പ്ലറ്റൂൺ കേഡറ്റ് ആയിഷ ബീഗം നയിച്ചു. ബാച്ചിലെ ഓൾറൗണ്ടറായി കേഡറ്റ് ആദിത്യ ഉദയൻ, കേഡറ്റ് ശ്രീനന്ദ കെ ഡീ തിരഞ്ഞെടുത്തു.
പാസിംഗ് ഔട്ട് പരേഡ് പ്രവർത്തനത്തിന് SPC ഡ്രിലിംഗ് ഇൻസ്ട്രക്ടർ സവീഷ് വി ഐ, SPC കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ ശ്രീകൃഷ്ണൻ നമ്പൂതി മാസ്റ്റർ, ആതിര ഉണ്ണികൃഷ്ണൻ ടീച്ചർ എന്നിവർ നേതൃത്വം നൽകി.
നാഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതിയുടെ പതിനഞ്ചാം ബാച്ചിൻ്റെ പാസിംഗ് ഔട്ട് പരേഡ്

