ഇരിങ്ങാലക്കുട : മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികം നിയോജക മണ്ഡലത്തിൽ വിവിധ മണ്ഡലങ്ങളിൽ വ്യാഴാഴ്ച മുതൽ വിവിധ ചടങ്ങുകളോടെ ആചരിക്കും. ബൂത്ത് തലത്തിൽ ഛായാചിത്രത്തിനു മുന്നിൽ പുഷ്പാർച്ചന, മണ്ഡലം തലങ്ങളിൽ അനുസ്മരണ സമ്മേളനങ്ങൾ എന്നിവ നടക്കും.
ശനിയാഴ്ച്ച മൂന്നിന് ടൗൺ ഹാളിൽ നിയോജകമണ്ഡലംതല അനുസ്മരണ സമ്മേളനം വി.എം. സുധീരൻ ഉദ്‌ഘാടനം ചെയ്യും. കെ പി സി സി നിർവാഹക സമിതിയംഗം എം.പി. ജാക്സൺ അധ്യക്ഷത വഹിക്കും. രാജീവ് ഗാന്ധി ചാരിറ്റബിൾ സൊസൈറ്റിയുടെ രൂപീകരണ പ്രഖ്യാപനം ചടങ്ങിൽ നിർവഹിക്കുമെന്ന് കോൺഗ്രസ് ബ്ളോക് പ്രസിഡന്റുമാരായ സോമൻ ചിറ്റേത്ത്, ഷാറ്റോ കുര്യൻ എന്നിവർ അറിയിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com