“ഓറഞ്ച് ദ വേൾഡ്” ക്യാമ്പയിനുമായി ക്രൈസ്റ്റ് കോളേജ് എൻ.എസ്.എസ് യൂണിറ്റുകൾ

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്), ഇരിഞ്ഞാലക്കുടയിലെ നാഷണൽ സർവീസ് സ്കീം (NSS) യൂണിറ്റുകൾ 20, 49 എന്നിവയുടെ നേതൃത്വത്തിൽ “ഓറഞ്ച് ദ വേൾഡ്” ക്യാമ്പയിൻ, സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കുക, ഇലക്ഷൻ ഗ്രീൻ പ്രോട്ടോക്കോൾ എന്നീ വിഷയങ്ങളെ ആസ്പദമാക്കി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു.

പരിപാടി യുടെ ഉദ്ഘാടനം കോളേജ് പോർട്ടിക്കോയിൽ നടക്കുകയും തുടർന്ന് ആരംഭിച്ച റാലിയിൽ പങ്കെടുത്ത എൻ.എസ്.എസ്. വളണ്ടിയർമാർ മുനിസിപ്പൽ ബസ് സ്റ്റാൻഡിലെത്തി ഫ്ലാഷ്‌മോബ് അവതരിപ്പിക്കുകയും ചെയ്തു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്ലാസ്റ്റിക് ഫ്ലെക്സുകൾ, ബാനറുകൾ, പ്ലാസ്റ്റിക് കൊടികൾ, താൽക്കാലിക അലങ്കാരങ്ങൾ തുടങ്ങിയ പരിസ്ഥിതിക്ക് ഹാനികരമായ വസ്തുക്കളുടെ ഉപയോഗം ഒഴിവാക്കി പ്രകൃതിക്കു ദോഷം വരാത്ത പരിസ്ഥിതി സൗഹൃദ പ്രചാരണ മാർഗങ്ങൾ സ്വീകരിക്കണമെന്ന് ബോധവൽക്കരണത്തിലൂടെ ഓർമ്മിപ്പിച്ചു.


സഖി വൺ സ്റ്റോപ്പ്‌ സെന്റർ, ഇരിഞ്ഞാലക്കുട സൈക്കോസോഷ്യൽ കൗൺസിലർ ഉണ്ണിമായ എം എസ്, കേസ് വർക്കർ മിഥിലാ ജോസ്, ക്രൈസ്റ്റ് കോളേജ് അധ്യാപകരായ ഡോ. അനൂജ് എ, സിമ്മി ജോസ്, സ്റ്റിജി, ഡോ. അൻസോ എം എ എന്നിവർ പരിപാടിയിൽ കേസ് വർക്കർ ന്നിഹിതരായിരുന്നു.

കൂടാതെ സൗമ്യ ആർ വുമൺ പ്രൊട്ടക്ഷൻ ഓഫീസർ, തൃശൂർ, ആസ്വിനി എസ്, സെന്റർ അഡ്മിനിസ്ട്രേറ്റർ സഖി വൺ സ്റ്റോപ്പ്‌ സെന്റർ ഇരിഞ്ഞാലക്കുട, സീനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ നിസാർ, ക്രൈസ്റ്റ് കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. കെ ജെ വർഗീസ്, എൻ എസ് എസ് പ്രോഗ്രാം ഓഫീസർസ് ആയ ഡോ. അനുഷ മാത്യു, ഡോ. സുബിൻ കെ ജോസ് എന്നിവർ സംസാരിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page