കോണ്‍ഗ്രസിന് ഇരിങ്ങാലക്കുട സീറ്റ് വേണമെന്നാവശ്യപ്പെട്ട് ഇരിങ്ങാലക്കുട ടൗണില്‍ വീണ്ടും പോസ്റ്ററുകള്‍

ഇരിങ്ങാലക്കുട : തോമസ് ഉണ്ണിയാടനാകും ഇരിങ്ങാലക്കുടയിലെ യു.ഡി എഫ് സ്ഥാനാർഥി എന്ന് ഉറപ്പായ ഘട്ടത്തിലും ഇരിങ്ങാലക്കുട സീറ്റ് കോണ്‍ഗ്രസിന് വേണമെന്നാവശ്യപ്പെട്ട് ഇരിങ്ങാലക്കുട ടൗണില്‍ വീണ്ടും പോസ്റ്ററുകള്‍ വ്യാപകം.

കഴിഞ്ഞ നാല് പതിതണ്ടായി ഇരിങ്ങാലക്കുട നിയോജകമണ്ഡലം സീറ്റ് യുഡിഎഫ് ഘടകകക്ഷിയായ കേരള കോൺഗ്രസിനാണ് , ഇതിൽ പ്രതിഷേധിച്ചാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെടുന്നത് . സീറ്റ് വേണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പത്രക്കുറിപ്പും ഇറക്കിയിരുന്നു

കൈപത്തിയാണ് നമ്മുടെ ചിഹ്നം, ഇരിങ്ങാലക്കുട നിയോജകമണ്ഡലം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന് , ഇനിയും തോൽക്കാനായി ഉണ്ണിക്ക് സീറ്റില്ല, സേവ് യു ഡി എഫ് സേവ് കോൺഗ്രസ് എന്നുള്ള 2 തരം പോസ്റ്ററുകളാണ് ഇത്തവണ കോൺഗ്രസ് ഓഫീസായ രാജീവ് ഗാന്ധി മന്ദിര പരിസരം, ഇരിങ്ങാലക്കുട ബസ്റ്റാന്റ്, മെയിന്‍ റോഡ്, പാര്‍ക്ക് റോഡ്, ടൗണ്‍ ഹാള്‍ പരിസരം, ഠാണാ ജംഗ്ഷന്‍ എന്നിവടങ്ങളിൽ ചൊവാഴ്ച രാവിലെ പ്രത്യക്ഷപ്പെട്ടത്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page