പൂമംഗലം : ഓണത്തിന് വീടുകളിലേക്ക് ആവശ്യമായ പൂക്കള്‍ സ്വന്തമായി കൃഷി ചെയ്യുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച പദ്ധതിയായ പൂക്കും പൂമംഗലത്തിന്‍റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ് കെ.എസ് തമ്പി പൂമംഗലം ഗ്രാമപഞ്ചായത്ത് കൂടുംബശ്രീക്ക് തൈ നല്‍കികൊണ്ട് നിര്‍വ്വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കവിത സുരേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് ക്ഷേമക്കാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർമാൻ ഹൃദ്യ അജീഷ്, വാര്‍ഡ് മെമ്പര്‍ ലത വിജയന്‍, പഞ്ചായത്ത് സെക്രട്ടറി ഷാബു.പി.വി എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ചു. കൂടംബശ്രീ ചെയര്‍പേഴസ്ന്‍ അഞ്ചു രാജേഷ് ആശംസകൾ നേര്‍ന്ന് സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

