കല്ലേറ്റുംകര : ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ വികസന മുരടിപ്പിനെതിരെ പാസഞ്ചേഴ്സ് അസോസിയേഷന്റേ്റേയും സർവ്വകക്ഷികളുടേയും നേതൃത്വത്തിൽ ഏപ്രിൽ 12 ശനിയാഴ്‌ച രാവിലെ 9 മണി മുതൽ വൈകീട്ട് 8മണി വരെ കല്ലേറ്റുംകരയിൽ പ്രതിഷേധ സംഗമം സംഘടിപ്പിക്കുന്നു.
ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ വളരെ വർഷങ്ങളായി അവഗണിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ജില്ലയിൽ തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ കഴിഞ്ഞാൽ ഏറ്റവുമധികം യാത്രക്കാർ ആശ്രയിക്കുന്ന സ്റ്റേഷനാണ് ഇരിങ്ങാലക്കുട സ്റ്റേഷൻ, കഴിഞ്ഞകോവിഡ് കാലത്ത് നിർത്തലാക്കിയ അഞ്ച് ട്രെയിനുകൾ ഇതുവരെ പുനരാരംഭിച്ചിട്ടില്ല. അതുപോലെത്തന്നെ ഏറനാട് എക്സ്‌പ്രസ്, പാലരുവി എക്‌സിപ്രസ് മുതലായ ട്രെയിനുകൾക്ക് ഇവിടെ സ്റ്റോപ്പ് അനുവദിച്ചിട്ടില്ല “അമൃത് ഭാരത് സ്‌കീം” അനുവദിക്കാത്തതു കൊണ്ട് ഈ റെയിൽവേ സ്റ്റേഷൻ ഇപ്പോഴും ശോചനീയമായ അവസ്ഥയിലാണ് എന്ന് സമരസമിതി പറയുന്നു.
ശനിയാഴ്‌ച രാവിലെ 9 മണിക്ക് ആളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ആർ ജോജോ ഉദ്ഘാടനം ചെയ്യുന്നു. തുടർന്ന് വിവിധ രാഷ്ട്രീയ, സാമൂഹിക സംഘടനാ നേതാക്കൾ സംസാരിക്കുന്നു. വൈകീട്ട് 5.30 നുള്ള സമാപന സമ്മേളനം ഉന്നത വിദ്യാഭ്യാസ മന്ത്രിയും സ്ഥലം എം എൽ.എയുമായ ഡോ.ആർ ബിന്ദു ഉദ്ഘാടനം ചെയ്യുന്നു. തുടർന്ന് ഇരിങ്ങാലക്കുട രൂപതാ ബിഷപ്പ് മാർ പോളി കണ്ണുക്കാടൻ, കൈപ്പമംഗലം എം എൽ.എ ഇ.ടി ടൈസൻ മാസ്റ്റർ, മുൻ കേരള ഗവ. ചീഫ് വിപ്പ് തോമസ് ഉണ്ണിയാടൻ, മുൻ മന്ത്രി വി. എസ് സുനിൽകുമാർ, പി.കെ ഡേവീസ് മാസ്റ്റർ (മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ) എന്നിവർ സംസാരിക്കുന്നു.
പ്രസ്‌തുത പ്രതിഷേധ സംഗമത്തിൽ ഏവരും പങ്കെടുത്ത് വൻ വിജയമാക്കണമെന്ന് സമരസമിതിയ്ക്കുവേണ്ടി ചെയർമാൻ ഷാജു ജോസഫ്, കൺവീനർമാരായ ഐ.എൻ ബാബു, ടി.സി അർജുനൻ, വിപിൻ പാറമേക്കാട്ടിൽ, ബാബു തോമസ്, ട്രഷറർ പിസി സുഭാഷ് എന്നിവർ അഭ്യർഥിക്കുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb subscribe YouTube channel
https://www.youtube.com/@irinjalakudanews follow Instagram
https://www.instagram.com/irinjalakudalive