ഡോക്ടർ കെ.എൻ പിഷാരടി സ്മാരക കഥകളി ക്ലബിന് പുതിയ സാരഥികൾ – പ്രസിഡന്റ്‌ – രമേശൻ നമ്പീശൻ, സെക്രട്ടറി – അഡ്വ. രാജേഷ് തമ്പാൻ

ഇരിങ്ങാലക്കുട : ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്റെ അമ്പതിയൊന്നാം വാർഷികപൊതുയോഗം ഏപ്രിൽ 27 ഞായറാഴ്ച ഇരിങ്ങാലക്കുട സംഗമം കമ്മ്യൂണിറ്റി സെന്ററിൽ നടന്നു. ‘സുവർണ്ണം’ എന്ന പേരിൽ ഒരു വർഷം നീണ്ടുനിന്ന ക്ലബ്ബിന്റെ സുവർണ്ണജുബിലി ആഘോഷങ്ങൾക്ക് പരിസമാപ്തി കുറിച്ചതിനുശേഷം നടന്ന വാർഷികപൊതുയോഗമായിരുന്നു അത്.

ഒരുവർഷംകൊണ്ട് നൂറ്റമ്പതിൽപരം കാമ്പുറ്റ പരിപാടികൾ നടത്തി നൂറുകണക്കിന് കലാസാംസ്കാരിക പ്രവർത്തകരെ അണിനിരത്തിയ ‘സുവർണ്ണം’ കേരളത്തിൻ്റെ കലാസംസ്കാരികരംഗത്ത് തങ്കലിപികളിൽ ആലേഖനം ചെയ്ത ചരിത്രമായി എന്ന് പൊതുയോഗം വിലയിരുത്തി.

നളചരിതോത്സവമടക്കമുള്ള വലിയ അവതരണങ്ങൾക്ക് പുറമെ പ്രഭാഷണപരമ്പരയും, പുതിയരംഗനിർമ്മിതികളും, ക്ലാസിക്കലും അല്ലാത്തതുമായ കലകളുൾക്കൊണ്ട് അനവധി പരിപാടികളും മറ്റും സംഘടിപ്പിക്കാനായതിൽ ക്ലബ്ബ് അംഗങ്ങൾ, അകമഴിഞ്ഞുസഹായിച്ച സ്പോൺസർമാർ, കലാകാരന്മാർ, പ്രേക്ഷകർ തുടങ്ങിയവരുടെ പങ്ക് ഭരണസമിതി അനുസ്മരിച്ചു.

കഴിഞ്ഞ മൂന്നുവർഷമായി തുടരുന്ന ഭരണസമിതിയുടെ പ്രസിഡണ്ടായ അനിയൻ മംഗലേശ്ശരി തൻ്റെ ദൗത്യം അതിഗംഭീരമായി നിറവേറ്റി സ്ഥാനമൊഴിഞ്ഞു. അമ്പതുവർഷം ക്ലബ്ബിന്റെ വളർച്ചയോടൊപ്പം നിലനിന്ന അനിയൻ മംഗലശ്ശേരി ക്ലബ്ബ് ഉപദേഷ്ടാവ് പദവിയിലേയ്ക്കുമാറി അദ്ദേഹം വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകിക്കൊണ്ട് സഹാനുവർത്തിയായി ക്ലബ്ബ് പ്രവർത്തനങ്ങൾക്കൊപ്പം ഉണ്ടാകും. മികച്ച സംഘാടകനുള്ള കേരളകലാമണ്ഡലം മുകുന്ദാരാജ പുരസ്കാരം, ലക്കിടി ഗുരുകൃപ കഥകളി വിദ്യാലയത്തിന്റെ ‘സമഗ്രം’ പുരസ്‌ക്കാരം, തുടങ്ങി നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തിനെ തേടിയെത്തിയിട്ടുണ്ട്.

2025-28 കാലഘട്ടത്തേയ്ക്കുള്ള പുതിയ ഭരണസമിതിയെയും ഭാരവാഹികളെയും തെരെഞ്ഞെടുത്തു

പ്രസിഡന്റ്‌ – രമേശൻ നമ്പീശൻ
വൈസ് പ്രസിഡന്റ് – എ എസ് സതീശൻ, കെ രാജീവ്‌ മേനോൻ
സെക്രട്ടറി – അഡ്വ. രാജേഷ് തമ്പാൻ
ജോയിന്റ് സെക്രട്ടറി – പ്രദീപ്‌ നമ്പീശൻ
ട്രെഷറർ – ടി എൻ കൃഷ്ണദാസ്
എക്സിക്യൂട്ടീവ് അംഗങ്ങൾ – പി അപ്പു, പി എൻ ശ്രീരാമൻ, വിനോദ് വാര്യർ, എ സംഗമേശ്വരൻ, റഷീദ് കാറളം, എസ് പി രാമസ്വാമി, ദിനേശ് വാര്യർ, ജോജു ടി വി, സന്ദീപ് മാരാർ
രക്ഷാധികാരി – എം എ അരവിന്ദാക്ഷൻ
മുഖ്യഉപദേഷ്ടാവ് – അനിയൻ മംഗലശ്ശേരി

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page