ഇരിങ്ങാലക്കുട : കേരള സംഗീത നാടക അക്കാദമിയുടെ ഈ വർഷത്തെ ഫെല്ലോഷിപ്പിനർഹനായ പ്രശസ്ത കൂടിയാട്ടം കലാകാരനും, അഭിനയകലയിലെ ആചാര്യനുമായ വേണുജിയെ പുരോഗമന കലാ സാഹിത്യ സംഘം ഇരിങ്ങാലക്കുട മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അദ്ദേഹത്തിൻ്റെ വസതിയിൽ ചെന്ന് ആദരിച്ചു.
പുരോഗമനകലാ സാഹിത്യ സംഘത്തിൻ്റെ മുതിർന്ന പ്രവർത്തകനും ലൈബ്രറി കൗൺസിലിൻ്റെ മുൻ ജില്ലാ കമ്മറ്റി അംഗവുമായ വി. എൻ. കൃഷ്ണൻ കുട്ടി പൂച്ചെണ്ടു നൽകിയും, കേരള സംഗീത നാടക അക്കാദമി നിർവ്വാഹക സമിതി അംഗവും പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കൗൺസിൽ അംഗവുമായ രേണു രാമനാഥ് പൊന്നാടയണിയിച്ചും, വേണുജിയെ ആദരിച്ചൂ. പുരോഗമന കലാ സാഹിത്യ സംഘം ഇരിങ്ങാലക്കുട മേഖലാ പ്രസിഡണ്ട് ഖാദർ പട്ടേപ്പാടം അദ്ധ്യക്ഷത വഹിച്ചു.
മേഖലാ സെക്രട്ടറി ഡോ. കെ. രാജേന്ദ്രൻ, വൈസ് പ്രസിഡണ്ടുമാരായ എ. എൻ. രാജൻ, രവീന്ദ്രൻ ടി., ജോയിൻ്റ് സെക്രട്ടറിമാരായ സുരേഷ് കുമാർ കെ. എൻ., കെ.എച്ച്.ഷെറിൻ അഹമ്മദ്, ജില്ലാ കമ്മറ്റി അംഗം രതി കല്ലട, എ കെ. പി സി ടി എ മുൻ ജില്ലാ സെക്രട്ടറി ഡോ. സോണി ജോൺ, പൂമംഗലം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് പി. ഗോപിനാഥ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

