രാമു കാര്യാട്ട് അനുസ്മരണവും പുസ്തക ചർച്ചയും 22 ന് കാട്ടൂരിൽ

കാട്ടൂർ : മലയാള ചലചിത്ര മേഖലയ്ക്ക് അമൂല്യമായ സംഭാവനകൾ നൽകിയ പ്രതിഭാധനനായ രാമു കാര്യാട്ട് എന്ന സംവിധായകൻ ഓർമ്മയായിട്ട് ഫെബ്രുവരി 10 ന് നാല്പത്തിഏഴ് വർഷം തികഞ്ഞിരിക്കുകയാണ്. 1927 ൽ ചേറ്റുവയിൽ ജനിച്ച അദ്ദേഹം 1979 ൽ ആണ് അന്തരിച്ചത്.

പി. ഭാസകരനും രാമുകാര്യാട്ടും ചേർന്നാണ് നീലക്കുയിൽ സംവിധാനം ചെയ്തത്. തുടർന്ന് ചെമ്മീൻ, നെല്ല്,ദ്വീപ് , മുടിയനായ പുത്രൻ , മൂടുപടം അടക്കമുള്ള നിരവധി സിനിമകൾ സ്വന്തമായി സംവിധാനം ചെയ്ത അദ്ദേഹത്തിൻ്റെ പ്രശസ്തമായ ചിത്രം ” ചെമ്മീൻ ” മലയാളത്തിന് രാഷ്ട്രപതിയുടെ സ്വർണ്ണ സമ്മാനം നേടിത്തന്ന കാര്യം നാം അഭിമാനപൂർവ്വം, ആദരപൂർവ്വം നാം എന്നും ഓർക്കുകയാണ്.

മൂന്ന് പതിറ്റാണ്ട് കാലം ചലചിത്ര ലോകത്ത് തലയെടുപ്പോടെ വിരാജിച്ച ആ പ്രതിഭാശാലിയുടെ സ്മരണയ്ക്കുമുമ്പിൽ ശിരസ്സ് കുനിക്കുന്നു. അതോടൊപ്പം അദ്ദേഹത്തെ അനുസ്മരിക്കുന്നതിന്ന് വേണ്ടി കാട്ടൂർ കലാസദനം -സർഗ്ഗസംഗമം കമ്മിറ്റി വേദിയൊരുക്കുന്നു.

ഫെബ്രുവരി 22 ഞായർ രാവിലെ 9-30 ന് കാട്ടൂർ ടി.കെ. ബാലൻ ഹാളിൽ നടക്കുന്ന അനുസ്മരണ സമ്മേളനം സാഹിത്യകാരനും ചലചിത്ര പ്രവർത്തകനുമായ രാധാകൃഷ്ണൻ വെട്ടത്ത് ഉദ്ഘാടനം ചെയ്യുന്നതാണ്.

തുടർന്ന് ദ്വൈവാര സാഹിത്യസംഗമത്തിൻ്റെ ഭാഗമായി കാട്ടൂർ രാമചന്ദ്രൻ രചിച്ച ഗുരുവായൂർ കേശവനും വഴിമാറിയ വിശ്വാസിയും എന്ന പുസ്തകത്തിൻ്റെ ചർച്ചയും നടക്കുന്നതാണ്. പുസ്തക ചർച്ച ഉദ്ഘാടനം സാഹിത്യകാരൻ അഞ്ചത്ത് ബാലകൃഷ്ണൻ നിർവഹിക്കുമെന്ന് സർഗ്ഗസംഗമം കമ്മിറ്റി കാട്ടൂർ രാമചന്ദ്രൻ, ജോ: സെക്രട്ടറി സി.എഫ്. റോയ്, കാട്ടൂർ കലാസദനം പ്രസിഡണ്ട് വി.ആർ. ലിഷോയ് എന്നിവർ അറിയിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page