ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലെ ആദ്യകാല സ്റുഡിയോകളിലൊന്നായ രമ്യ സ്റ്റുഡിയോ ഉടമ ആമ്പല്ലൂർ കളരിക്കൽ എ.എസ്. ശശിധരൻ (70) വയസ്സ് അന്തരിച്ചു.
ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇരിങ്ങാലക്കുട മേഖല ടൗൺ യൂണിറ്റ് അംഗമായ രമ്യ ശശിയേട്ടൻ എന്നറിയപ്പെടുന്ന അദ്ദേഹം തൃശ്ശൂർ ജില്ല സെക്രട്ടറിയായും സംസ്ഥാന പി ആർ ഒ ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നിരവധി ഫോട്ടോഗ്രാഫി അവാർഡുകൾ നേടിയിട്ടുള്ള വ്യക്തിയായിരുന്നു.
ഭാര്യ സജി, മക്കൾ രമ്യ, രഞ്ജിത്ത്. സംസ്കാരകർമ്മം ഫെബ്രുവരി 13 വെള്ളിയാഴ്ച 5 മണിക്ക് കരുവന്നൂർ പുത്തൻതോട് സ്വവസതിയിൽ. അദ്ദേഹത്തിനോടുള്ള ആദരസൂചകമായി ഇരിങ്ങാലക്കുട മേഖലയിലെ എല്ലാ സ്റ്റുഡിയോകളും വെള്ളിയാഴ്ച ഉച്ചക്ക് 1 മണി മുതൽ മുടക്കമായിരിക്കും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

