കല്ലേറ്റുംകര : കല്ലേറ്റുംകര സർവീസ് സഹകരണ ബാങ്കിൽ അംഗങ്ങൾ ആയിട്ടുള്ള 3500 ഓളം കുടുംബങ്ങൾക്ക് സൗജന്യമായി അഞ്ച് കിലോ വീതം അരിയുള്ള കിറ്റ് വിതരണം ചെയ്തു. കിറ്റ് വിതരണം ആളൂർ സർക്കിൾ ഇൻസ്‌പെക്ടർ രതീഷ് ഉദ്ഘാടനം ചെയ്തു.
ഓഗസ്റ്റ് 25 മുതൽ 28 വൈകുന്നേരം വരെ കിറ്റുകൾ വിതരണം ചെയ്തു. ബാങ്ക് പ്രസിഡണ്ട് എൻ കെ ജോസഫിന്‍റെ നേതൃത്വത്തിൽ ഭരണസമിതി അംഗങ്ങളും ജീവനക്കാരും കഠിനപ്രയത്നം ചെയ്തതാണ് 3500 ഓളം കിറ്റുകൾ തയ്യാറാക്കി ഓണത്തിന് മുൻപ് വിതരണം ചെയ്തു തീർത്തത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb subscribe YouTube channel
https://www.youtube.com/@irinjalakudanews follow Instagram
https://www.instagram.com/irinjalakudalive