ഇരിങ്ങാലക്കുട : സംസ്കാരസാഹിതിയുടെ നേതൃത്വത്തിൽ ജനങ്ങളിൽ നിന്ന് സമാഹരിച്ച വികസന നിർദേശങ്ങൾ വികസന സെമിനാറിൽ വച്ച് നഗരസഭാ ചെയർമാന് സമർപ്പിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ് നഗരസഭയുടെ വിവിധ പ്രദേശങ്ങളിൽ സംസ്കാരസാഹിതി അഭിപ്രായപ്പെട്ടികൾ സ്ഥാപിക്കുകയും ഗൂഗിൾ ഫോം വഴി ഓൺലൈൻ നിർദ്ദേശങ്ങൾ സ്വീകരിക്കുകയും, ജനങ്ങളിൽ നിന്ന് ലഭിച്ച ക്രിയാത്മകമായ നിർദ്ദേശങ്ങൾ പൊതുവേദിയിൽ അവതരിപ്പിച്ച്, ഏറ്റവും മികച്ച അഭിപ്രായങ്ങൾക്ക് പുരസ്കാരങ്ങൾ കൊടുക്കുകയും ചെയ്തിരുന്നു.
നിയോജകമണ്ഡലം ചെയർമാൻ അരുൺ ഗാന്ധിഗ്രാം, ജനറൽ സെക്രട്ടറി ഭരത്കുമാർ പൊന്തേംകണ്ടത്ത്, ഭാരവാഹികളായ ടി ജി പ്രസന്നൻ, വിനോദ്, സുരഭി വിനോദ്, ജോസഫ് പള്ളിപ്പാട്ട് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

