കാക്കാത്തുരുത്തി : സ്മാർട്ട് ക്ലാസ്സ് റൂം മുറികളോടുകൂടിയ പുതിയ കെട്ടിടം കാക്കാത്തുരുത്തി എസ്.എൻ.ജി.എസ് യു.പി സ്കൂളിൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത മുൻ എംഎൽഎ പ്രൊഫ. കെ യു അരുണൻ മാസ്റ്റർ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. കെ സി സുരേഷ് കെട്ടിട നാമകരണം നിർവഹിച്ചു. പടിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുകുമാരൻ കെ പി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് എം സ്മിത സ്വാഗതം പറഞ്ഞു.
മുൻ എം.എൽ.എ അരുണൻ മാസ്റ്ററുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ അനുവദിച്ച് നിർമ്മിച്ചതാണ് സ്മാർട്ട് ക്ലാസ് കെട്ടിടം. സ്കൂളിന്റെ എഴുപതാം വാർഷിക ആഘോഷവും അധ്യാപക രക്ഷകർത്തൃദിനവും എൻഡോമെന്റ് വിതരണവും യാത്രയയപ്പ് ചടങ്ങും സംഘടിപ്പിച്ചു.