ദേശീയ പൾസ് പോളിയോ പരിപാടിയുടെ ഇരിങ്ങാലക്കുട നഗരസഭ തല ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ നിർവഹിച്ചു

ഇരിങ്ങാലക്കുട : ദേശീയ പൾസ് പോളിയോ പരിപാടിയുടെ ഇരിങ്ങാലക്കുട നഗരസഭ തല ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ നിർവഹിച്ചു. ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ നടന്ന ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ ശ്രീ ടി.വി ചാർലി അധ്യക്ഷത വഹിച്ചു.

ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധരായ ഡോ. ലോഹിതാക്ഷൻ പി.ജി, ഡോ. ശിവപ്രസാദ്, ഇരിങ്ങാലക്കുട റോട്ടറി ക്ലബ്ബ് പ്രസിഡണ്ട് അബ്ദുൽ ഹക്കീം, സെൻട്രൽ റോട്ടറി ക്ലബ്ബ് പ്രസിഡണ്ട് ജോൺ കെ വി, ഐ.എം.എ ഇരിങ്ങാലക്കുട പ്രസിഡൻ്റ് ഡോ. ഉഷാകുമാരി, ജനറൽ ആശുപത്രി നഴ്സിംഗ് സൂപ്രണ്ട് ഉമാദേവി, പബ്ലിക് ഹെൽത്ത് നഴ്സ് സുലേഖ, ഷൈലജ കെ.പി എന്നിവർ സംസാരിച്ചു.

ഇരിങ്ങാലക്കുട നഗരസഭാ വാർഡ് കൗൺസിലർ പി.ടി ജോർജ് സ്വാഗതവും, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പ്രസാദ്. സി നന്ദിയും പറഞ്ഞു.

ഇരിങ്ങാലക്കുട നഗരസഭയിൽ ബസ് സ്റ്റാൻഡ് ഉൾപ്പെടെ വിവിധ പ്രദേശങ്ങളിലായി 32 പോളിയോ തുള്ളിമരുന്ന് വിതരണ കേന്ദ്രങ്ങൾ പ്രവർത്തിച്ചു.

You cannot copy content of this page