ഇരിങ്ങാലക്കുട : ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ സകൂൾ കായികമേളയുടെ ഉദ്ഘാടനം എസ്.എൻ.ഇ.എസ്. പ്രസിഡണ്ട് കെ.കെ കൃഷ്ണാനന്ദബാബു നിർവഹിച്ചു. എസ്.എൻ.ഇ.എസ്. വൈസ് ചെയർമാൻ പി.കെ. പ്രസന്നൻ പതാക ഉയർത്തി. സ്കൂൾ സ്പോർട്സ് മിനിസ്റ്റർ അക്ഷയ് പി. അനന്തൻ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.
പ്രിൻസിപ്പാൾ പി.എൻ. ഗോപകുമാർ ലോട്ടസ് ഹൗസ് ക്യാപ്റ്റൻ ആദി ജഗത്തിന് ദീപശിഖ കൈമാറി. എസ്.എൻ. ഇ. എസ്. സെക്രട്ടറി കെ.യു. ജ്യോതിഷ് , എസ്.എം.സി. ചെയർമാൻ പി.എസ്. സുരേന്ദ്രൻ, മാനേജർ പ്രൊഫ എ.എസ്. വിശ്വനാഥൻ, പി.ആർ. രാജേഷ്, കായിക വിഭാഗം മേധാവി പി. ശോഭ എന്നിവർ സംസാരിച്ചു.