കേരള ബ്രാഹ്മണ സഭ ഇരിങ്ങാലക്കുട ഉപസഭയുടെ ആഭിമുഖ്യത്തിൽ സമ്പ്രദായ ഭജന സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : കേരള ബ്രാഹ്മണ സഭ ഇരിങ്ങാലക്കുട ഉപസഭയുടെ ആഭിമുഖ്യത്തിൽ ഗായത്രി ഹാളിൽ സമ്പ്രദായ ഭജന സംഘടിപ്പിച്ചു. ബ്രഹ്മശ്രീ ഹരിദ്വാരമംഗലം രാം ഗോപാൽ ഭാഗവതരുടെ നേതൃത്വത്തിൽ ചെന്നൈയിൽ നിന്നും വന്ന സംഘമാണ് ഭക്തിയും സംഗീതവും സംഗമിക്കുന്ന സമ്പ്രദായ ഭജന അവതരിപ്പിച്ചത്.

ഉദ്ദേശം മൂന്ന് ശതാബ്ദങ്ങൾക്ക് മുൻപ് മരുതാനല്ലൂർ സദ്ഗുരു സ്വാമികൾ ചിട്ടപ്പെടുത്തിയ ഈ ഭജന സമ്പ്രദായ പദ്ധതിയിൽ ഭാരതത്തിലെ എല്ലാ ഭാഷകളിലും മേഖലകളിലും ഉള്ള ഭക്ത കവികളാൽ വിരചിതമായ ഗീതങ്ങളും കീർത്തനങ്ങളും ശ്ലോകങ്ങളുമാണ് ആലപിക്കുന്നത്. ദേശീയോദ്ഗ്രഥനത്തിന്റെ മകുടോദാഹരണമായ ഈ ഭക്തി സംഗീത സമന്വയം ആസ്വദിക്കാൻ ധാരാളം പേർ എത്തിയിരുന്നു. സമ്പ്രദായ ഭജനക്ക് മുന്നോടിയായി വനിതാ വിഭാഗത്തിൻ്റെ സഹസ്രനാമ പാരായണവും ഉണ്ടായിരുന്നു.



ഇതേ വേദിയിൽ വച്ചുതന്നെ തമിഴ് ബ്രാഹ്മണ വനിതകളുടെ കൂട്ടായ്മയിൽ നിന്നും ഉടലെടുത്ത ‘ijk മാമീസ്’ സംരംഭത്തിന്റെ സാരഥികളെ ആദരിച്ചു. മധുര പലഹാരങ്ങൾ, കൊണ്ടാട്ടങ്ങൾ, അച്ചാറുകൾ ,പൊടികൾ എന്നിവ ശുദ്ധമായും വൃത്തിയായും പാക്ക് ചെയ്ത് പൊതുജനങ്ങളിലേക്ക് എത്തിക്കുന്ന ഒരു സംരംഭമാണ് ‘ijk മാമീസ്’.

ചടങ്ങിൽ ബ്രാഹ്മണസഭ ജില്ലാ സെക്രട്ടറി ഡി മൂർത്തി, ട്രഷറർ കെ ആർ ജയറാം, ജില്ലാ വൈസ് പ്രസിഡന്റ് എസ്.പരശുരാമൻ, ഉപസഭാ സെക്രട്ടറി ശ്രീ കെ ജി സുബ്രഹ്മണ്യൻ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive


You cannot copy content of this page