ഇരിങ്ങാലക്കുട : കല്ലേറ്റുംകര ഉണ്ണിമിശിഹ പള്ളിയിലെ മോഷണ കേസിലെ പ്രതി പത്മനാഭനെ കോട്ടയം തലയോലപറമ്പ് പോലിസ് അറസ്റ്റ് ചെയ്തു. വടക്കാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് തലയോലപ്പറമ്പ് പോലീസ് പ്രതിയെ പിടികൂടുന്നത്.
ആളൂർ പോലിസ് നൽകിയ സൂചനയുടെ അടിസ്ഥാനത്തിലും ആണ് ഇടുക്കി , ആയിരം ഏക്കർ, ചാക്യാങ്കൽ വീട്ടിൽ പത്മനാഭനെ ( 64) തലയോലപറമ്പ് പോലിസ് അറസ്റ്റ് ചെയ്തത്. പത്മനാഭൻ കുന്നംകുളം, കൊടുങ്ങല്ലൂർ, മാള പോലിസ് സ്റ്റേഷനുകളിലടക്കം നിരവധി മോഷണകേസുകളിൽ പ്രതിയാണ്.
രണ്ടാഴ്ച മുമ്പാണ് കല്ലേറ്റുംകര ഇൻഫെന്റ് ജീസസ് പള്ളിയിൽ വെളുപ്പിന് പള്ളി ഓഫീസ് കുത്തി തുറന്ന് ഏകദേശം 90000 മോഷ്ടാവ് അപഹരിച്ചത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive