ഇരിങ്ങാലക്കുട : പ്രാദേശികമായ ചരിത്രരചനക്ക് വേണ്ടിയുള്ള ഉപാദാനങ്ങൾ എന്തൊക്കെയാണോ അതൊക്കെ ശേഖരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഇടമായി ശ്രീ കൂടൽമാണിക്യം ദേവസ്വം മ്യൂസിയം ആൻഡ് ആർക്കൈവ്സ്സിനെ വിപുലപ്പെടുത്തണമെന്ന് ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല മുൻ വി.സി. ഡോ.എം.വി. നാരായണൻ.
ഒക്ടോബർ 3, 4 വെള്ളി, ശനി ദിവസങ്ങളിലായി നടക്കുന്ന ശ്രീ കൂടൽമാണിക്യം ദേവസ്വം മ്യൂസിയം ആൻ്റ് ആർക്കൈവ്സ് 5-ാം വാർഷികാഘോഷം, ചരിത്ര സെമിനാർ, ചരിത്ര ക്വിസ് എന്നീ പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഐതിഹങ്ങളെ വിമർശനപരമായും അതിന് ഉള്ളിലുള്ള ചരിത്രപരമായ യാഥാർത്ഥ്യങ്ങൾ എന്ത് എന്ന് അന്വേഷണപരമായി സമീപിച്ചിട്ടുണ്ടെങ്കിൽ നമുക്ക് കിട്ടുന്നത് മറ്റു ചില സത്യങ്ങളും അറിവുകളും ആണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു,
കൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വ. സി. കെ. ഗോപി. അദ്ധ്യക്ഷത വഹിച്ചു. ഡോ. മുരളി ഹരിതം ആമുഖഭാഷണം നടത്തി. കേരള കലാമണ്ഡലം മുൻ വി.സി ഡോ.ടി.കെ. നാരായണൻ, പ്രൊഫ. സാവിത്രി ലക്ഷ്മണൻ, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. മ്യൂസിയം ആൻ്റ് ആർക്കൈവ്സ് ഡയറക്ടർ ഡോ. കെ. രാജേന്ദ്രൻ സ്വാഗതവും ദേവസ്വം മാനേജിംഗ് കമ്മറ്റി അംഗം അഡ്വ. കെ.ജി. അജയ്കുമാർ നന്ദിയും പറഞ്ഞു.
ആദ്യ പ്രബന്ധം ഇരിങ്ങാലക്കുട കൂടൽ മാണിക്യം ക്ഷേത്രവും കൂടിയാട്ട പാരമ്പര്യവും അമ്മന്നൂർ പരമേശ്വര ചാക്യാർ അവതരിപ്പിച്ചു. കൂടിയാട്ട കലാകാരി കപില വേണു മേഡറേറ്റായിരുന്നു. സെൻ്റ് ജോസഫ്സ് കോളേജ് പ്രൊഫസറായ ലിറ്റി ചാക്കോ. ക്രൈസ്റ്റ് കോളേജ് പ്രൊഫസറായ സിൻ്റോ കോങ്കോത്ത് എന്നിവർ അനുബന്ധ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
ഉച്ചതിരിഞ്ഞ് കഥകളിയുടെ വളർച്ചയിൽ ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൻ്റെ സംഭാവന എന്ന പ്രബന്ധം ഡോ. സദനം ഹരികുമാർ അവതരിപ്പിച്ചു. പ്രൊഫ. സാവിത്രി ലക്ഷമണൻ മോഡറേറ്ററായിരുന്നു. അനിയൻ മംഗലശ്ശേരി, പ്രൊഫാ വിമല മേനോൻ, ഡോ. ജയകുമാർ എ.എസ്., ഡോ. ജൻസി കെ. എ. എന്നിവർ അനുബന്ധ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

ഒക്ടോബര് 4 ശനിയാഴ്ച രാവിലെ 9.30 ന് കൂടൽമാണിക്യം ക്ഷേത്ര സമ്പത്തും അധികാര തർക്കങ്ങളും എന്ന പ്രബന്ധം ഡോ. ശ്യാമ ബി മേനോൻ അവതരിപ്പിക്കും. ഡോ. രാധാ മുരളീധരൻ മോഡറേറ്ററായിരിക്കും, ഡോ. രമണി കെ.കെ., ഡോ കേസരി മേനോൻ, ഡോ. അമൃത, ഡോ. സുമിന എന്നിവർ അനുബന്ധ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കും. തുടർന്ന് 11.30 ന് ചരിത്ര ക്വിസ് മൽസരവും 1.30 ന് സമാപന സമ്മേളനത്തിനു ശേഷം സമ്മാനദാനവും സർട്ടിഫിക്കറ്റ് വിതരണവും നടത്തുന്നതാണ്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

