ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സേവാഭാരതി തിരുവനന്തപുരം ആർസിസിയുമായി സഹകരിച്ച് നടപ്പാക്കുന്ന കാൻസർ മുക്ത നഗരസഭാ കാംപെയ്‌ന് ഞായറാഴ്ച തുടക്കമാകും. ഞായറാഴ്ച ഉച്ചതി രിഞ്ഞ് നാലിന് ടൗൺഹാളിൽ നടക്കുന്ന ചടങ്ങ് ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ ഉദ്ഘാടനം ചെയ്യുമെന്ന് സേവാഭാരതി പ്രസിഡന്റ് നളിൻ ബാബു എസ്. മേനോൻ, സെക്രട്ടറി സായിറാം എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.
നഗരസഭയിലെ എല്ലാ വാർഡുകളിലും കാൻസർ രോഗനിർണയ ക്യാമ്പുകളും ഏതൊരു സാധാരണക്കാരനും സമീപിക്കാവുന്ന രീതിയിൽ സൗജന്യ കൺ സൾട്ടേഷനോടുകൂടിയ ലാഭരഹിത വെർച്വൽ ക്ലിനിക്കും ഇതിന്റെ ഭാഗമായി ഒരുക്കുന്നുണ്ട്.
സൗത്ത് ഇന്ത്യൻ ബാങ്കിൻ്റെ സിഎസ്ആർ ഫണ്ടിൽനിന്ന് ഒരു ആംബുലൻസും സേവാശക്തി ഫൗണ്ടേഷൻ പാലിയേറ്റീവ് കെയ റിനുവേണ്ടി അനുവദിച്ച വാഹനവും ഗവർണർ നാടിനു സമർപ്പിക്കും. സേവാഭാരതി പ്രസിഡൻ്റ് നളിൻ ബാബു അധ്യക്ഷനാകും.
തിരുവനന്തപുരം ആർസിസിയിലെ പ്രമുഖ ഡോക്ടർ ആർ. രാജീ വിനെയും ആറായിരത്തിൽപ്പരം മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ച് ആതുരസേവനരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ജില്ലാ മെഡി ക്കൽ ക്യാമ്പ് കോഡിനേറ്ററും കൊമ്പടിഞ്ഞാമാക്കൽ ലയൺസ് ക്ലബ്ബ് അംഗവുമായ ജോൺസൻ കോലങ്കണ്ണിയെയും കഴിഞ്ഞ 18 വർഷമായി താലൂക്കാശുപത്രിയിൽ സേവാഭാരതി നടത്തുന്ന അന്നദാനത്തിന് നേതൃത്വം നൽകുന്ന രാമനെയും ചടങ്ങിൽ ആദരിക്കും.
സേവാഭാരതി ട്രഷറർ ഐ. രവീന്ദ്രൻ, ജോൺസൺ കോലങ്കണ്ണി തുടങ്ങിയവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

