ഇരിങ്ങാലക്കുട : ശ്രീനാരായണഗുരുദേവൻ്റെ 171-ാം ജയന്തി ആഘോഷിക്കുന്നത്തിൻ്റെ ഭാഗമായി എസ്.എൻ.ബി.എസ്. സമാജം, എസ്.എൻ.വൈ.എസ്., എസ്.എൻ.ഡി.പി. യോഗം മുകുന്ദപുരം യൂണിയൻ, യൂണിയനിലെ ടൗൺ 1, 2 മേഖലയിലുൾപ്പെടുന്ന ശാഖായോഗങ്ങൾ, ഇരിങ്ങാലക്കുടയിലെ ഇതര ശ്രീനാരായണ പ്രസ്ഥാനങ്ങൾ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ വർണ്ണശബളമായ ഘോഷയാത്രയും, പൊതുസമ്മേളനവും സെപതംബർ 7 ഞായറാഴ്‌ച സംഘടിപ്പിക്കുന്നു.
ശ്രീകൂടൽമാണിക്യം ക്ഷേത്രപരിസരത്ത് നിന്നും വൈകിട്ട് 4 മണിക്ക് താളമേളവാദ്യഘോഷങ്ങളുടെ അകമ്പടിയോടെ നടക്കുന്ന ഘോഷയാത്ര 5 മണിയോടെ ശ്രീവിശ്വനാഥപുരം ക്ഷേത്രാങ്കണത്തിൽ എത്തിച്ചേരും.
സമാജം പ്രസിഡന്റ് കിഷോർകുമാർ നടുവളപ്പിലിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന പൊതുസമ്മേളനം കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്‌ഘാടനം നിർവഹിക്കും. ഇരിങ്ങാലക്കുട നഗരസഭാ ചെയർപേഴ്സൺ മേരി കുട്ടി ജോയ് മുഖ്യാതിഥിയായിരിക്കും.
എസ്.എൻ.ഡി.പി യോഗം മുകുന്ദപുരം യൂണിയൻ പ്രസിഡന്റ് സന്തോഷ് ചെറാകുളം അനുഗ്രഹ പ്രഭാഷണം നിർവഹിക്കും, എസ്.എൻ.ഡി.പി യോഗം മുകുന്ദപുരം യൂണിയൻ സെക്രട്ടറി കെ കെ ചന്ദ്രൻ ജയന്തി സന്ദേശം നൽകും.
സമ്മേളനന്തരം തിരുവാതിരകളിയും വിവിധയിനം കലാപരിപാടികളും ഉണ്ടാകും എന്ന് സംഘടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. എസ് എൻ ബി എസ് സമാജം പ്രസിഡന്റ് കിഷോർ കുമാർ നടുവളപ്പിൽ , സെക്രട്ടറി വിശ്വംഭരൻ മുക്കുളം, ഖജാൻജി വേണു തോട്ടുങ്കൽ, എസ്.എൻ.ഡി.പി യോഗം മുകുന്ദപുരം യൂണിയൻ പ്രസിഡന്റ് സന്തോഷ് ചെറാകുളം, സെക്രട്ടറി കെ കെ ചന്ദ്രൻ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു .
Guru Jayathi celebration at Irinjalakuda on Sunday, September 7th under the joint auspices of Sree Narayana movements
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

