ശ്രീ കൂടൽമാണിക്യം ദേവസ്വം മ്യൂസിയം ആന്റ് ആർക്കൈവ്സ് മൂന്നാം വാർഷികം ഡോ. കെ.എൻ ഗണേഷ് ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം മ്യൂസിയം ആന്റ് ആർക്കൈവ്സ് മൂന്നാം വാർഷികം ചരിത്ര ഗവേഷണ കൗൺസിൽ ചെയർമാൻ ഡോ. കെ എൻ ഗണേഷും ചരിത്ര സെമിനാർ ഡോ. എസ്. കെ.വസന്തൽ മാഷും ഉദ്ഘാടനം ചെയ്തു. ദേവസ്വം ചെയർമാൻ യു. പ്രദീപ് മേനോൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എഴുത്തച്ഛൻ പുരസ്കാര ജേതാവ് ഡോ. എസ്. കെ. വസന്തൻ മാഷെ ദേവസ്വത്തിനു വേണ്ടി ദേവസ്വം ചെയർമാൻ ആദരിച്ചു. അശോകൻ ചരുവിൽ, പ്രൊഫ.സാവിത്രി ലക്ഷ്മണൻ , എന്നിവർ പ്രസംഗിച്ചു. ഡയറക്ടർ ഡോ. കെ രാജേന്ദ്രൻ സ്വാഗതവും അഡ്മിനിസ്റേറ്റർ ഉഷാനന്ദിനി നന്ദിയും പറഞ്ഞു.

തുടർന്ന് കൂടൽമാണിക്യം ക്ഷേത്രവും കൊടുങ്ങല്ലൂർ കളരിയും കഞ്ഞിക്കുട്ടൻ തമ്പുരാനും എന്ന പ്രബന്ധം ഡോ. എസ്.കെ. വസന്തൻമാഷ് അവതരിപ്പിച്ചു. ഡോ. ടി.കെ. നാരായണൻ മോഡറേറ്ററായിരുന്നു. ഡോ. ആദർശ് ഡോ. കേസരി മേനോൻ തുടങ്ങിയവർ അനുബന്ധ ചർച്ചകളിൽ പങ്കെടുത്തു. ഉച്ചയ്ക്ക് 2.00 ന് ക്ഷേത്രവും കൈമളും ഭരണ കൂടവും എന്ന പ്രബന്ധം പ്രൊഫ. ടി.ആർ. വേണുഗോപാൽ അവതരിപ്പിച്ചു. ശാമ ബി. മേനോൻ മോഡറേറ്ററായിരുന്നു. ഡോ.രാധ മുരളീധരൻ, ഡോ. അമ്പിളി. എം.വി. ലീഷ കെ.കെ. തുടങ്ങിവർ അനുബന്ധ ചർച്ചകളിൽ പങ്കെടുത്തു.

ശനിയാഴ്ച രാവിലെ 9.30 ന് കഥകളിയും ഉണ്ണായിവാരിയരും ഇരിങ്ങാലക്കുടയുടെ സാംസ്കാരിക പാരമ്പര്യവും എന്ന പ്രബന്ധം ഡോ. എം.വി.നാരായണൻ അവതരിപ്പിക്കും, അശോകൻ ചരുവിൽ മോഡറേറ്ററായിരിക്കും. 11.00 ന് കൂടിയാട്ടവും ഇരിങ്ങാലക്കുടയും അമ്മന്നൂർ മാധവ ചാക്യാരും എന്ന പ്രബന്ധം വേണുജി അവതരിപ്പിക്കും പ്രൊഫ സാവിത്രി ലക്ഷ്മണൻ മേഡറേറ്ററായിരിക്കും. ഉച്ചയ്ക്ക് 1.30 ന് അഖില കേരള കോളേജ് വിദ്യാർത്ഥികൾക്കായി ചരിത്ര ക്വിസ് മത്സരം തുടർന്ന് സമാപനസമ്മേളനത്തിൽ സമ്മാനദാനവും സർട്ടിഫിക്കറ്റ് വിതരണവും നടത്തും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page