ഇരിങ്ങാലക്കുട : ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് പരീക്ഷാ കൗൺസിലിന്റെയും ബാലാവകാശ സംരക്ഷണ ദേശീയ കമ്മീഷന്റെയും നിർദേശപ്രകാരം മുകുന്ദപുരം പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികൾക്ക് വേണ്ടി ആരോഗ്യമുള്ള ഭക്ഷണ ശീലങ്ങൾ വളർത്തുന്നതിനായി ‘ഷുഗർ ബോർഡ് ’ സ്കൂളിൽ നടപ്പിലാക്കി.
വിദ്യാർത്ഥികൾ കൂടുതൽ ഷുഗർ ഉൾപ്പെട്ട ഭക്ഷണങ്ങൾ ഉപയോഗിക്കുന്നതിന്റെ ദോഷങ്ങൾ മനസ്സിലാക്കുകയും, അവരിൽ ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ വളർത്തുകയും ചെയ്യുകയാണ് ഈ ബോർഡുകളുടെ പ്രധാന ലക്ഷ്യം. ഷുഗറിന്റെ ദൈനംദിന ഉപയോഗ പരിധിയും പൊതുവായി ഉപയോഗിക്കുന്ന ഭക്ഷണത്തിൽ ഉള്ള ഷുഗറിന്റെ അളവും, അതിന്റെ ആരോഗ്യപരമായ ദോഷഫലങ്ങളും, അതിനുള്ള ആരോഗ്യകരമായ പകരമുള്ള ഭക്ഷണവും ബോർഡുകൾ വഴി വ്യക്തമാക്കപ്പെടും. സ്കൂളിലെ ക്യാന്റീൻ, ക്ലാസ് മുറികൾ, പൊതുപ്രദേശങ്ങൾ എന്നിവിടങ്ങളിൽ ഈ ബോർഡുകൾ സ്ഥാപിക്കുന്നതാണ്.
ഇതോടൊപ്പം, സ്കൂളിലെ ആരോഗ്യ-പോഷകാഹാര പദ്ധതികളിലെയും ഭാഗമാക്കി ഷുഗർ അവബോധ പ്രവർത്തനത്തിന്റെ ഭാഗമായി ഷുഗർ കൂടുതൽ ഉപയോഗിക്കുന്നത് കൊണ്ടുള്ള ദോഷങ്ങളെ കുറിച്ചും എത്ര അളവ് ഷുഗർ ശരീരത്തിൽ വന്നാൽ ഉണ്ടാകുന്ന ദോഷങ്ങളെക്കുറിച്ചു മുള്ള ബോധവൽക്കരണ ക്ലാസ് സ്കൂൾ നഴ്സസ് ഷൈജി ജോസ് നടത്തി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

