ഇരിങ്ങാലക്കുട : രംഗകലയുടെ അടിസ്ഥാനം ഗ്രാമങ്ങളിലെ കലാരൂപങ്ങളും അതിന്റെ അവതരണവുമായിരുവെന്ന് വേണു ജി. തപസ്യ കലാ സാഹിത്യ വേദി ജില്ലാ സമ്മേളനം ഇരിങ്ങാലക്കുട കലാക്ഷേത്ര ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി സ്മാരക സാഹിത്യ പുരസ്കാരങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു.
കഥകളി രംഗത്തെ സമഗ്ര സംഭാവനക്കുള്ള സംസ്ഥാന സർക്കാർ പുരസ്കാരം നേടിയ കലാനിലയം രാഘവനാശാനെ സമ്മേളനത്തിൽ ആദരിച്ചു. സമൂഹമാധ്യമങ്ങളിൽ തരംഗമായ പുള്ളിമാൻ മിഴി എന്ന ഗാനം എഴുതിയ സുകുമാരൻ ആശാനേയും, കോട്ടായി കാരണവർ വനിതാ കാവടി ചിന്ത് സംഘത്തേയും വേദിയിൽ ആദരിച്ചു.
കവി കല്ലറ അജയൻ മുഖ്യപ്രഭാഷണം നടത്തി. ആർ എസ് എസ് വിഭാഗ് സഹ സംഘചാലക് കെ.ജി.അച്യുതൻ, തപസ്യ സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് കുന്നത്ത്, സെക്രട്ടറി സി.സി.സുരേഷ്, ജില്ല ജനറൽ സെക്രട്ടറി ടി.എസ്. നീലാംബരൻ, ഇരിങ്ങാലക്കുട യൂണിറ്റ് പ്രസിഡണ്ട് ഡോ. പ്രദീപ് കുമാർ, കെ.കെ.ഷാജു എന്നിവർ പ്രസംഗിച്ചു.
സി .ഉണ്ണികൃഷ്ണൻ, തിലകൻ കാര്യാട്ടുകര, ജിതിൻ ഉദയകുമാർ എന്നിവർ കഥയിലും, കെ.കെ. യതീന്ദ്രൻ, ഡോ.ജിജി വി.വി., ശോഭ .ജി.ചേലക്കര എന്നിവർ കവിതയിലും പുരസ്കാരങ്ങൾ നേടി.